Bevco : ജവാൻ റമ്മിൻ്റെ ഉത്പാദനം ഇരട്ടിയാക്കാൻ ബെവ്കോ എംഡിയുടെ ശുപാർശ, പാലക്കാട്ട് ബ്രാണ്ടി ഡിസ്ലറി തുറക്കണം

Web Desk   | Asianet News
Published : Jan 29, 2022, 05:20 PM ISTUpdated : Jan 29, 2022, 07:28 PM IST
Bevco : ജവാൻ റമ്മിൻ്റെ ഉത്പാദനം ഇരട്ടിയാക്കാൻ ബെവ്കോ  എംഡിയുടെ ശുപാർശ, പാലക്കാട്ട് ബ്രാണ്ടി ഡിസ്ലറി തുറക്കണം

Synopsis

പാലക്കാട് 10 വർഷമായി അടഞ്ഞു കിടക്കുന്ന മലബാർ ഡിസ്ലറി തുറക്കണമെന്നും ശുപാർശയുണ്ട്. ഇവിടെ ജവാൻ ബ്രാൻഡ് ഉല്പാദിപ്പിക്കണമെന്നും ബെവ്കോ എംഡിയുടെ ശുപാർശയിൽ പറയുന്നു. 

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിൻെറ സ്വന്തം ബ്രാൻഡായ ജവാൻ റമ്മിൻെറ ഉൽപ്പാദനം കൂട്ടണമെന്ന് ബെവ്ക്കോ എംഡിയുടെ ശുപാർശ. പ്രതിദിനം ഉൽപ്പാദനം 7000 കെയസിൽ നിന്നും 16,000 കെയസിലേക്ക് ഉയർത്തണമെന്നാണ്  ശുപാർശ. പാലക്കാട് പൂട്ടികിടക്കുന്ന മലബാർ ഡിസ്ലറിയിൽ ബ്രാൻഡി ഉൽപ്പാദനം തുടങ്ങണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

ബെവ്ക്കോ ഔട്ട് ലെറ്റുകള്‍ വഴി ഏറ്റവും കൂടുതൽ വിൽക്കുന്ന ബ്രാൻഡാണ്  ജവാൻ റം. തിരുവല്ല ട്രാവൻകൂർ ഷുഗേസിലാണ് ഉൽപ്പാദനം. സർക്കാർ മദ്യത്തിന്  ആവശ്യക്കാർ കൂടുതലാണെങ്കിലും ഉൽപ്പാദനം കുറവായതിനാൽ എല്ലാ ഔട്ട് ലെറ്റുകളും ബ്രാൻഡ് എത്തുന്നില്ല. ജവാൻെറ ഉൽപ്പാദനം കൂട്ടിയാൽ സ്വകാര്യ കമ്പനികള്‍ കൊണ്ടുപോകുന്ന ലാഭം സർക്കാരിലേക്കെത്തുമെന്നാണ് ബെവ്ക്കോ എംഡിയുടെ ശുപാർശ. 

63,000 ലിറ്റർ ജവാനാണ് നിലവിൽ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്നത്. ഇത് 1,44,000 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യം. ഇപ്പോള്‍ നാല് ബോട്ടിലിംഗ് ലൈനുകളാണുള്ളത്. ആറു ലൈനുകള്‍ കൂട്ടി പത്ത് ബോട്ടിംലിഗ് ലൈനുകള്‍ ഒരേ സമയം പ്രവർത്തിപ്പിക്കണമെന്നാണ് എംഡി ശ്യാം സുന്ദറിൻെറ റിപ്പോർട്ട്. ഉൽപ്പാദനം വർദ്ധിപ്പിക്കാൻ 15 കോടി രൂപ ചെലവഴിക്കേണ്ടിവരും. പുതിയ യന്ത്രസാമഗ്രികള്‍, തൊഴിലാളികള്‍, സ്പിരിറ്റ്, കെട്ടിടം എന്നിവ വേണ്ടിവരും.  77.84 കോടിയുടെ ജവാനാണ് കഴിഞ്ഞ വർഷം വിറ്റത്. 

അതേ സമയം വർഷങ്ങളായി പൂട്ടികിടക്കുന്ന പാലക്കാടുള്ള മലബാർ ഡിസ്ലറി തുറന്നു പ്രവർത്തിക്കണമെന്നും ശുപാർശ ചെയ്യുന്നു. ഇവിടെ സ‍ർക്കാർ ഉടമസ്ഥയിൽ ബ്രാൻഡി ഉൽപ്പാദിക്കണമെന്നാണ് ബെവ്ക്കോയുടെ ആവശ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു