ജെസ്നയുടെ തിരോധാനം; ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു

By Web TeamFirst Published Jan 14, 2021, 11:20 AM IST
Highlights

സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതോടെ ആണ് ഹർജി പിൻവലിച്ചത്. 

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവ്യപ്പെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് ഹർജി പിൻവലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിക്കാർ. രണ്ട് വർഷമായി ജെസ്‌നയെ കാണാതായിട്ടെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആണ് ഹർജിക്കാരുടെ ആവശ്യം. 2018 മാർച്ച് 22  നാണ് കോളേജിലേക്ക് പോയ ജെസ്‌നയെ കാണാതാകുന്നത്. പൊലീസ് മേധാവി, മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി, ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനം തിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമൺ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരിൽ ജെസ്‌നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

click me!