ജെഎൻയു യൂണിയൻ ഇടത് സഖ്യത്തിന്; മുഴുവൻ സീറ്റിലും വിജയം, എട്ട് വർഷത്തിന് ശേഷം മലയാളി വിദ്യാർത്ഥി യൂണിയനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Published : Nov 06, 2025, 05:39 PM IST
JNU Election

Synopsis

മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്.

ദില്ലി: ജെഎൻയു വിദ്യാർത്ഥി യ‍ൂണിയൻ തെരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് തകർപ്പൻ വിജയം. മുഴുവൻ ജനറൽ സീറ്റിലും ഇടതുപക്ഷ വിദ്യാർഥി സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ വിജയിച്ചു. സഖ്യത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എസ്എഫ്ഐയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയും മലയാളിയുമായ കെ ഗോപികയ്ക്കാണ്. 1300 ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഗോപികയ്ക്ക് ലഭിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് മലയാളി വിദ്യാർത്ഥി ജെഎൻയു യൂണിയനിന്റെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

നേരത്തെ എസ്എഫ്ഐ സ്ഥാനാർത്ഥിയായിരുന്നു അമൽ പുലാർക്കാട്ട് 2017ൽ വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2018ൽ ഇടതുസഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് എഐഎസ്എഫിന്റെ അമുത ജയദീപിനെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.ഇതിന് ശേഷം ഇതാദ്യമായിട്ടാണ് മലയാളി സെൻട്രൽ പാനലിലേക്ക് എത്തുന്നത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ഗോപിക റാങ്കയോടെയാണ് പിജി ജെഎൻയുവിൽ നിന്ന് പാസായത്.നിലവിൽ ഒന്നാം വർഷ ഗവേഷക വിദ്യാർത്ഥിയാണ്. കഴിഞ്ഞ തവണ എബിവിപി പിടിച്ച ജോയിൻ്റ് സെക്രട്ടറി സ്ഥാനം ഇടത് സഖ്യം തിരിച്ചു പിടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇത് ശരിയല്ല, സുപ്രീംകോടതിക്കെതിരെ തുറന്നടിച്ച് കേരള ഗവർണർ; 'ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം'
'ജനങ്ങളുടെ യജമാനന്മാരാണ് എന്നാണ് പലരുടെയും ധാരണ, വാക്കും പ്രവര്‍ത്തിയും ഒരു പോലെയാകണം': വിമര്‍ശനവുമായി സിപിഐ നേതാവ്