പരാതി നൽകി 10 വിദ്യാർത്ഥികൾ; ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം, ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി

Published : Sep 06, 2026, 01:32 PM IST
jnu teacher faces sexual harassment allegations from 10 students

Synopsis

ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം. 10 വിദ്യാർഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്

ഡൽഹി: ജെഎൻയു അധ്യാപകനെതിരെ ലൈംഗികാതിക്രമ ആരോപണം. 10 വിദ്യാർഥികളാണ് അധ്യാപകനെതിരെ പരാതി നൽകിയത്. പരാതികളിൽ സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം തുടങ്ങി. ഒരു മാസം മുൻപാണ് പരാതികൾ ലഭിച്ചതെന്നാണ് അധികൃതർ പറയുന്നത്. ക്യാംപസിൽ താമസിക്കുന്ന അധ്യാപകൻ വിദ്യാർഥികളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും പരാതിയുണ്ട്. അവിടെ ലൈംഗിക താൽപര്യത്തോടെയുള്ള സമീപനം നടത്തിയെന്നാണ് ആരോപണം.

ക്ലാസുകൾക്കിടെ അശ്ലീലവും അനുചിതവുമായ പരാമർശങ്ങൾ നടത്തിയെന്നും ചില പരാതികളിൽ പറയുന്നു. പുതിയ പരാതി ലഭിച്ചതിന് പിന്നാലെ സീനിയര്‍ വിദ്യാർഥികളും സമാന ആരോപണങ്ങളുമായി രംഗത്തെത്തി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധ്യാപകൻ പറഞ്ഞു. ഐസിസിയാണ് ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതെന്ന് ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഏതവൻ വിമർശിച്ചാലും അമലിനും ആർദ്രയ്ക്കും ഒപ്പമാണ്'; പ്രളയ ദുരിതാശ്വാസത്തിനെത്തിയ ജീപ്പിന് പിഴ, നിലപാട് വ്യക്തമാക്കി അബിൻ വർക്കി
ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പൊലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി, എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ