'ദില്ലിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടൽ, അഭിജിത്തും സംഘവും വിമാന റാഞ്ചികൾ അല്ലല്ലോ'; രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

Published : Oct 11, 2026, 10:39 AM IST
John Brittas

Synopsis

ദില്ലി പൊലീസ് നടപടിക്കെതിരെ ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ചൂണ്ടിക്കാട്ടി.

ദില്ലി: ദില്ലി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ കൂലിപ്പട്ടാളത്തിന്റെ ഇടപെടലാണെന്നും പൊലീസും കേന്ദ്രസേനയും അതിക്രൂരമായി ഇടപെടുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടുതൽ മാധ്യമങ്ങൾ ഉളളതുകൊണ്ടാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തത്. എന്നാൽ മറ്റിടങ്ങളിൽ സ്ഥിതി അതല്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

പ്രതിഷേധത്തിൽ വിദേശ ഇടപെടൽ എന്നാണ് ബിജെപി പറയുന്നത്. ട്രംപിന് മുത്തം കൊടുക്കുന്നവരും ആലിംഗനം ചെയ്യുന്നവരുമാണോ ഇങ്ങനെ പറയുന്നത്. വിമാനത്തിൽ കയറി അഭിജിത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാ പ്രശ്നമാണെന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ്, അവർ വിമാന റാഞ്ചികൾ അല്ലല്ലോ എന്നും ചോദിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിലേക്ക് നടത്തിയ ഇടത് സംഘടനകളുടെ പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെ ഉള്ളവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജോൺ ബ്രിട്ടാസിനൊപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കെ എൻ ബാലഗോപാൽ എംഎൽഎയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂവരെയും ആദ്യം തടങ്കൽ കേന്ദ്രത്തിൽ എത്തിച്ച ശേഷം അൽപസമയത്തിനകം തന്നെ പൊലീസ് വാഹനത്തിലേക്ക് മാറ്റുകയും മൂന്നര മണിക്കൂറോളം നഗരത്തിൽ വട്ടംകറക്കുകയും ചെയ്തു. പിന്നീട് ഇവരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എട്ടുമണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷം വൈകുന്നേരം ആറരയോടെ ആണ് മൂവരെയും വിട്ടയച്ചത്.

പൊലീസ് നടപടിക്കിടെ പിണറായി വിജയന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് അറിയിച്ചിരുന്നു. പ്രായത്തിന്റെ പരിഗണന പോലും നൽകാതെ ഭക്ഷണവും കൃത്യസമയത്തെ മരുന്നും നിഷേധിച്ചായിരുന്നു പൊലീസിന്റെ നടപടിയെന്നും ബ്രിട്ടാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉടമ ജയിലിലായതോടെ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് കുതിരകള്‍; കൈയൊഴിഞ്ഞ് കോര്‍പ്പറേഷനും മൃഗസംരക്ഷണ വകുപ്പും
പിണറായി അടക്കം രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായി, ഇന്നും പ്രതിഷേധം ശക്തമാക്കും: എം എ ബേബി