ഉടമ ജയിലിലായതോടെ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് കുതിരകള്‍; കൈയൊഴിഞ്ഞ് കോര്‍പ്പറേഷനും മൃഗസംരക്ഷണ വകുപ്പും

Published : Oct 11, 2026, 10:22 AM IST
horse issue

Synopsis

ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായി റിമാന്‍ഡിലായതോടെ കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് കുതിരകള്‍. പരിചരണം തങ്ങളുടെ ഉത്തരവാദിത്തം അല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോള്‍ കുതിരാലയം ഇല്ലെന്ന പ്രായോഗിക പ്രശ്നം ആണ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

കോഴിക്കോട്: ഉടമ ക്രിമിനല്‍ കേസില്‍ പ്രതിയായി റിമാന്‍ഡിലായതോടെ കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ മതിയായ വെള്ളവും തീറ്റയും ലഭിക്കാതെ രണ്ട് കുതിരകള്‍. പരിചരണം തങ്ങളുടെ ഉത്തരവാദിത്തം അല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുമ്പോള്‍ കുതിരാലയം ഇല്ലെന്ന പ്രായോഗിക പ്രശ്നം ആണ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത്. വല്ലപ്പോഴും അയല്‍വാസികളുടെ കരുണയില്‍ ലഭിക്കുന്ന വൈക്കോലും കഞ്ഞിവെള്ളവുമാണ് കുതിരകൾക്ക് കഴിക്കാൻ ലഭിക്കുന്നത്. ഈ മിണ്ടാപ്രാണികളുടെ വാരിയെല്ലുകള്‍ പുറത്തു കാണുന്ന നിലയിലാണ്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഷിംജിത്ത് എന്നയാളാണ് കുതിരകളുടെ ഉടമ. അയല്‍വാസിയായ സ്ത്രീയെ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ച് സാരമായി പരിക്കേല്‍പ്പിച്ച ഷിംജിത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച മുതല്‍ റിമാന്‍ഡിലാണ്. പ്രതിയുടെ വീട്ടിൽ മറ്റാരുമില്ല.

ഷിംജിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കുതിരകളെ സംരക്ഷിക്കണെന്ന് പൊലീസ് മൃഗസംരക്ഷണ വകുപ്പിനോട് വെള്ളയില്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നം ഉള്ള മൃഗങ്ങളുടെ ശുശ്രൂഷ മാത്രമാണ് തങ്ങളുടെ കടമയെന്ന് ചൂണ്ടിക്കാട്ടിയ മൃഗസംരക്ഷണ വകുപ്പ് ഉത്തരവാദിത്തം കോര്‍പ്പറേഷനാണെന്ന മറുപടി പറഞ്ഞൊഴിഞ്ഞു. താല്‍ക്കാലിക പരിപാലനം ഏറ്റെടുക്കാമെന്ന് കോര്‍പ്പേറേഷന്‍ പറയുന്നുണ്ടെങ്കിലും കാര്യമായ നടപടിയില്ല. കുതിരാലയമില്ലെന്നും നിലവിലുള്ള ജീവനക്കാര്‍ക്ക് ഇവയെ പരിപാലിക്കുന്നതിനുള്ള വൈദഗ്ദ്യം ഇല്ലെന്നുമുള്ള പ്രായോഗിക പ്രശ്നങ്ങളാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായി അടക്കം രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായി, ഇന്നും പ്രതിഷേധം ശക്തമാക്കും: എം എ ബേബി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി