Vilapilsala : സാങ്കേതികസർവകലാശാലക്കായി വിളപ്പിൽശാലയിൽ സംയുക്തപരിശോധന നടത്തും; കെ രാജൻ

By Web TeamFirst Published Dec 8, 2021, 10:03 AM IST
Highlights

50 ഏക്കർ ഭൂമി തല്ക്കാലം മതിയെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.  അവർ ആവശ്യപ്പെടുന്ന ഭൂമി റവന്യുവകുപ്പ് ഏറ്റെടുത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിലും സാങ്കേതികം എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

തിരുവനന്തപുരം: സാങ്കേതികസർവകലാശാലക്കായി (Technical University)  വിളപ്പിൽശാലയിൽ (Vilapilsala)  സംയുക്തപരിശോധന നടത്തുമെന്ന് റവന്യുമന്ത്രി കെ രാജൻ ( K Rajan) പറഞ്ഞു. 50 ഏക്കർ ഭൂമി തല്ക്കാലം മതിയെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.  അവർ ആവശ്യപ്പെടുന്ന ഭൂമി റവന്യുവകുപ്പ് ഏറ്റെടുത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 'ഭൂമിയിലും സാങ്കേതികം' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

വിളപ്പിൽശാലയിൽ 100 ഏക്കർ ഭൂമിയാണ് എ പി ജെ അബ്ദുൾകലാം സർവകലാശാലക്കായി ഏറ്റെടുക്കാൻ തീരുമാനിച്ചത്. പക്ഷേ, സാമ്പത്തികപ്രതിസന്ധി മൂലം തല്ക്കാലം 50 ഏക്കർ മതിയെന്നാണ്  സർവകലാശാല റവന്യവകുപ്പിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ചില തല്പരകക്ഷികളുടെ ഭൂമി മാത്രമാണ് ആദ്യമെടുക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇക്കാര്യം പരിശോധിക്കാൻ സ്ഥലം എംഎൽഎ ഐ ബി സതീശ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

100 ഏക്കർ ഭൂമിയുടെ രേഖകൾ ഇപ്പോൾ റവന്യൂവകുപ്പിന്റെ കയ്യിലാണ്. 50 ഏക്കർ മാത്രമാണ് ഏറ്റെടുക്കുന്നതെങ്കിൽ ബാക്കി ആളുകളുടെ രേഖകൾ തിരികെ കൊടുക്കമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുകയാണ്. 

സാങ്കേതികസർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിലായ സ്ഥിതിയാണെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. ഒരു വർഷം മുമ്പ് ആധാരം അടക്കമുള്ള രേഖകൾ കൈമാറിയ ആളുകൾക്ക് ഭൂമിയുമില്ല പണവുമില്ലാത്ത സ്ഥിതിയാണ്.  100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവ്വകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണം.
 

Read More: സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി കൊടുത്ത 126 കുടുംബങ്ങൾക്ക് ആധാരവും പണവുമില്ല, പെരുവഴിയിൽ!

click me!