JoJu George 'ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയല്ല ഉപരോധത്തെ എതിര്‍ത്തത്'; ജോജുവിന്റെ വാദം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്

By Web TeamFirst Published Nov 9, 2021, 8:44 PM IST
Highlights

ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയാണ് ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജു ജോര്‍ജിന്‍റെ വാദം പൊലീസ് അന്വേഷണത്തോടെ പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്. ടോണി ചമ്മിണി ഉള്പ്പെടെയുള്ളവരുടെ ജാമ്യേപക്ഷയില്‍ കോടതിയില്‍ വാദം നടത്തുമ്പോഴാണ് പൊലീസ് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടി  പാര്‍ട്ടി അഭിഭാഷകന‍് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

കൊച്ചി: ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയാണ് ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജു ജോര്‍ജിന്‍റെ വാദം പൊലീസ് അന്വേഷണത്തോടെ പൊളിഞ്ഞെന്ന് കോണ്‍ഗ്രസ്. ടോണി ചമ്മിണി ഉള്പ്പെടെയുള്ളവരുടെ ജാമ്യേപക്ഷയില്‍ കോടതിയില്‍ വാദം നടത്തുമ്പോഴാണ് പൊലീസ് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടി  പാര്‍ട്ടി അഭിഭാഷകന‍് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതിനിടെ, ജോജുവിന്‍റെ പുതിയ സിനിമ പ്രദര്ശിപ്പിച്ച  കൊച്ചിയിലെ ഷേണായീസ് തീയേറ്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റീത്തുമായി പ്രകടനം നടത്തി.

ജോജുവിന‍്റെ കാർ തല്ലിത്തകര്‍ത്ത കേസില് മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ ആറ് നേതാക്കളുടെ ജാമ്യേപക്ഷയാണ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. കാറിന്‍റെറെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. 

ക്യാന്‍സര്‍ രോഗിക്ക് വേണ്ടിയാണ് താൻ ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജുവിന‍്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായി പൊലീസിന‍്റെ റിമാന്‍ഡ് റിപ്പോര്‍ട് ചൂണ്ടിക്കാട്ടി പ്രതികൾ വാ ദിച്ചു. സിനിമാ സംബന്ധമായ യാത്രക്കിടെ തന്‍റെ വാഹനം തടഞ്ഞപ്പോല്‍ ജോജു പ്രതിഷധിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതികള്‍ ചൂണ്ടിക്കാട്ടി. ജാമ്യേപക്ഷ ഉത്തരവിനായി നാളത്തേക്ക് മാറ്റി

ജോജുവിനെതിരെ ഇന്നും യൂത്ത് കോണ്ഗ്രസ് സമരമുഖം തുറന്നു. സ്റ്റാര്‍ എന്ന ജോജുവിന്റെ ചിത്രംപ്രദര്ശിപ്പിച്ച എറണാകുളം ഷേണായീസ് തീയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജോജുവിന്‍റെ ചിത്രം പതിച്ച റീത്തുമായിട്ടായിരുന്നു പ്രകടനം  തീയേറ്ററിന് മുന്നില്  റീത്ത് വെക്കുകയും ചെയ്തു. ഇതിനിടെ റോഡുതടഞ്ഞുളള സിനിമാ ഷൂട്ടിങ്ങുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോൺഗ്രസും ആലോചിക്കുകയാണ്. സമരത്തിന്‍റെ അടുത്തഘട്ടം  കെപിസിസി അടിയന്തര ഭാരവാഹി യോഗത്തിൽ തീരുമാനമാകും. 

പഞ്ചാബ് മുഖ്യമന്ത്രി - അമരീന്ദർ സിങ് കൂടിക്കാഴ്ച നടക്കുന്നു; സിദ്ദു ഇന്ന് ഹൈക്കമാന്‍റ് നേതാക്കളെ കാണും

നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും. ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത വി.ഡി.സതീശന്‍റെ നടപടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ തന്നെയാണ് സുധാകരന്‍റെ തീരുമാനം.

click me!