ജോസ് കെ മാണിയെ വൈസ് ചെയര്‍മാനാക്കാം; പ്രത്യേക പാര്‍ട്ടിയോഗം വിളിക്കില്ലെന്ന് പിജെ ജോസഫ്

Published : Jun 14, 2019, 11:55 AM ISTUpdated : Jun 14, 2019, 12:06 PM IST
ജോസ് കെ മാണിയെ വൈസ് ചെയര്‍മാനാക്കാം; പ്രത്യേക പാര്‍ട്ടിയോഗം വിളിക്കില്ലെന്ന് പിജെ ജോസഫ്

Synopsis

പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി താൻ വരുന്നതാണ് പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങൾക്കുള്ള ഒത്തു തീര്‍പ്പ് ഫോര്‍മുലയെന്നും പിജെ ജോസഫ് പറയുന്നു. 

തിരുവനന്തപുരം: കെഎം മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കാൻ സിഎഫ് തോമസ് വരുന്നതിൽ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പിജെ ജോസഫ്  പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും പിജെ ജോസഫ് വിശദീകരിക്കുന്നു. 

നിലവിൽ കേരളാ കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റായിരിക്കെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പിജെ ജോസഫ് അറിയിച്ചു. 

പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളിൽ തീരുമാനം വൈകാതെയുണ്ടാകും.താൻ പ്രത്യേക പാർട്ടി യോഗം വിളിക്കുന്നില്ലെന്നും ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി എം ആർഷോയുടെ അനർഹ അഡ്മിഷന്‍; മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിന് നടപടി താക്കീത് മാത്രം
ശബരിമലയിലെ പൂജാ സാധനങ്ങൾ; ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം തള്ളി, 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്