ശക്തി തെളിയിച്ചു; പാല സീറ്റിൽ അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി

Published : Dec 17, 2020, 10:07 AM IST
ശക്തി തെളിയിച്ചു; പാല സീറ്റിൽ അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി

Synopsis

കേരളാ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് തെളിഞ്ഞുവെന്നും പാല ഉള്‍പ്പടെ  അര്‍ഹതപ്പെട്ടത് എല്‍ഡിഎഫ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് പറയുന്നു

കോട്ടയം: മിന്നും ജയത്തോടെ പാലാ സീറ്റിൽ അവകാശവാദം ഉന്നയിച്ച് ജോസ് കെ മാണി. കേരളാ കോൺഗ്രസിന് ശക്തിയുണ്ടെന്ന് തെളിയിച്ച ജനവിധിയാണ് ഇതെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കേരളാ കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് തെളിഞ്ഞുവെന്നും പാല ഉള്‍പ്പടെ  അര്‍ഹതപ്പെട്ടത് എല്‍ഡിഎഫ് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് പറയുന്നു, പാല ഹൃദയ വികാരമാണ്, മാണി സി കാപ്പന്‍റെ നിഹസകരണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യട്ടെയെന്നും പരാതി പറയാനില്ലെന്നുമാണ് കേരള കോൺഗ്രസ് നിലപാട്. 

കേരളാ കോണ്‍ഗ്രസുകളെ ഇല്ലാതാക്കുകയെന്നതാണ് യുഡിഎഫ് ലക്ഷ്യമെന്നും ജോസഫിനെ കാലുവാരിയത് അതിന് ഉദാഹരണമാണെന്നും ജോസ് പറയുന്നു. ജോസഫ് പക്ഷത്തുള്ള നേതാക്കള്‍ തങ്ങളുടെ ഭാഗത്തേക്ക് വരുമെന്നും പലരും നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര