പ്രിന്റ് ചെയ്തത് ഒരു ലക്ഷം പോസ്റ്റർ, 2500 ഫ്ലക്സ്; ജോസഫ് വാഴയ്ക്കന്‍റെ പ്രതീക്ഷ പാളി, പണവും പോയി സീറ്റുമില്ല

Published : Mar 20, 2026, 01:45 PM IST
 joseph vazhackan

Synopsis

മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയത്. ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്.

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ് പോസ്റ്ററും ഫ്ലക്സും ജോസഫ് വാഴയ്ക്കൻ തയ്യാറാക്കിയത്. ഏകദേശം ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലക്സ് ബോർഡുകളുമാണ് തയ്യാറാക്കിയിരുന്നത്. പ്രചരണ സാമഗ്രികൾ ഇറക്കാൻ നേതൃത്വം നിർദേശം നൽകിയതന്നെന്ന് ജോസഫ് വാഴയ്ക്കനൊപ്പമുള്ള പ്രവർത്തകർ പറയുന്നു. നേതൃത്വം അനീതി കാണിച്ചെന്നാണ് വാഴയ്ക്കന്റെ വാദം. നാട്ടകം സുരേഷാണ് ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ കെ ശൈലജ മുഖ്യമന്ത്രിയാവുമോ? പേരാവൂരിലേക്ക് അയച്ചത് ഒതുക്കാനോ? മറുപടിയുമായി പിണറായി വിജയന്‍
'എനിക്ക് വരാൻ ആകില്ലെന്ന് നേരത്തെ അറിയിച്ചു'; ദേശീയ പാത ഉദ്ഘാടനത്തിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത്? തുറന്നു പറഞ്ഞ് മുഖ്യമന്ത്രി