കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സ‍ര്‍ക്കാര്‍, തീരുമാനം മന്ത്രിസഭാ യോഗത്തിൽ

By Web TeamFirst Published Mar 26, 2021, 2:55 PM IST
Highlights

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക. 
 

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ നിന്നും വിരമിച്ച റിട്ട ജഡ്ജി കെ വി മോഹനനെ കമ്മീഷനാക്കാൻ തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. അന്വേഷണം വഴിതെറ്റിപ്പോകുന്നത് പരിശോധിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക. 

നേരത്തെ സ്വ‍ർണ്ണക്കടത്ത് അടക്കമുള്ള വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര  ഏജൻസികൾ അന്വേഷണം ആരംഭിച്ചിരുന്നത്. ആ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണമുയ‍ന്നത്. മൊഴിമാറ്റിപ്പയറയാൻ കേന്ദ്ര ഏജൻസികൾ സമ്മ‍ദ്ദം ചെലുത്തിയെന്നടക്കം പ്രതികളുടെ വെളിപ്പെടുത്തലുകളുമുണ്ടായി. 

നിലവിൽ ലഭ്യമായ വിവരമനുസരിച്ച് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥ‍ര്‍ പ്രതികളുടെ മേൽ സമ്മ‍ദ്ദം ചെലുത്തിയോ?  ഇതിൽ ഏതൊക്കെ ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ടിട്ടുണ്ട്? അത് ആരൊക്കെയാണ്, ഗൂഢാലോചന നടന്നോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് അന്വേഷിക്കുക.

Updating...
 

click me!