'എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി'; മുഹമ്മദ് ഷിയാസിനെ തള്ളി കെ ബാബു; 'മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വ്യക്തമായ രീതികളുണ്ട്'

Published : Apr 12, 2026, 08:21 AM IST
K Babu

Synopsis

എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു തള്ളി. പ്രാദേശിക ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും കോൺഗ്രസിന് ഒരു മുഖ്യമന്ത്രിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 14 സീറ്റുകളും യു.ഡി.എഫ് നേടുമെന്നും കെ. ബാബു ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൊച്ചി: എറണാകുളത്ത് നിന്ന് ഒരു മുഖ്യമന്ത്രി വേണമെന്ന ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കെ. ബാബു. ജില്ലയിൽ നിന്നൊരു മുഖ്യമന്ത്രി വേണം എന്നല്ല, മറിച്ച് കോൺഗ്രസിന് ഒരു മുഖ്യമന്ത്രി വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രാദേശിക നേതാക്കൾ പരസ്യമായി അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് പാർട്ടിയിൽ കൃത്യമായ നടപ്പ് രീതികളുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അത് ഏത് ഭാഗത്ത് നിന്നായാലും അത്തരമൊരു ചർച്ച ഇപ്പോൾ ആവശ്യമില്ല. വ്യക്തിപരമായ താൽപ്പര്യങ്ങളേക്കാൾ പാർട്ടിയുടെ വിജയത്തിനാണ് മുൻഗണന നൽകേണ്ടതെന്നും മുഹമ്മദ് ഷിയാസിന്റെ പ്രസ്താവനയിലെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് കെ. ബാബു പറഞ്ഞു. തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ച കെ. ബാബു, അവിടെ 'ഉണ്ണികൃഷ്ണൻ എഫക്റ്റ്' യു.ഡി.എഫിനാണ് ഗുണം ചെയ്തതെന്ന് അവകാശപ്പെട്ടു. എറണാകുളം ജില്ലയിലെ 14 സീറ്റുകളും യു.ഡി.എഫ് തന്നെ നേടുമെന്നും പ്രവചിച്ചു. 

അതേസമയം, എറണാകുളം ജില്ലയിൽ സി.പി.എം വലിയ പ്രതീക്ഷയിലാണ്. കൊച്ചി സീറ്റ് 2000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സി.പി.എമ്മിന്റെ ആഭ്യന്തര കണക്കുകൂട്ടൽ. എന്നാൽ ഈ വാദങ്ങളെ തള്ളിക്കളയുന്നതാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് കനത്ത ചൂട്; പാലക്കാട് ചുട്ടുപൊള്ളുന്നു, ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലർട്ട് തുടരും
വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; നടുക്കുന്ന ക്രൂരത കായംകുളത്ത്, വ്യാപാര വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി