
കോഴിക്കോട്: വടകര എംഎൽഎ കെ കെ രമയ്‍ക്കെതിരായ അധിക്ഷേപം വളരെ വേദനയുണ്ടാക്കുന്നതെന്ന് കെ സി വേണുഗോപാല്‍. കേരളത്തിലെ സ്ത്രീകൾക്ക് ആകമാനം അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് രമയുടേത്. ചന്ദ്രശേഖരനെ കൊന്നിട്ടും പക തീരുന്നില്ല. മണിയുടെ പ്രസംഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതും വേദനാജനകമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
'ടിപി കേസില്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു': മുല്ലപ്പള്ളി
ടി പി വധക്കേസ് അന്വേഷണത്തില്‍ വിമര്‍ശനവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ടി പി കേസിൽ വൻ സ്രാവുകൾ അന്ന് പിടിക്കപ്പെട്ടിരുന്നെങ്കിൽ കേരളത്തിൽ രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുമായിരുന്നില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ടി പി കേസ് അന്വേഷണത്തില്‍ വന്‍ സ്രാവുകള്‍ രക്ഷപ്പെട്ടു. ഒരുഘട്ടത്തില്‍ എത്തിയപ്പോള്‍ അന്വേഷണം മുന്നോട്ട് പോയില്ല. കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ കൊലകള്‍ ആവര്‍ത്തിക്കുമായിരുന്നില്ല. ടി പി കേസിൽ സി പി എമ്മിന്‍റെ പങ്ക് വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.