മണിയുടെ പ്രസംഗം താൻ കേട്ടുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ലെന്നും നിലപാടെടുത്തു

തിരുവനന്തപുരം: കെകെ രമയ്ക്ക് എതിരായ പരാമർശത്തിൽ ഉറച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മണി പറഞ്ഞതിൽ തെറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഒപ്പം പ്രതിപക്ഷത്തിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്തു. പ്രതിപക്ഷം എം എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നിന്ന് പുറത്തേക്ക് പോയി.

'നിരന്തരം വേട്ടയാടുന്നു, പക്ഷേ തള‍ര്‍ത്താമെന്ന് കരുതണ്ട': കെ കെ രമ 

താൻ ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു മണി പറഞ്ഞു. തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞത്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് ശരിയല്ല. തന്നെ അറസ്റ്റ് ചെയ്തു നാട് കടത്തിയത് തിരുവഞ്ചൂരിന്റെ പോലീസാണ്. സഭയിൽ കിടന്നു ബഹളം ഉണ്ടാക്കിയാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മണിയെ മുഖ്യമന്ത്രി തിരുത്തുമെന്ന് കരുതി: കെ കെ രമ 

'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മണി മാപ്പ് പറയണമെന്ന് വിഡി സതീശൻ

സർക്കാരിന്റെയും സ്പീക്കറുടെയും നിലപാടിൽ പ്രതിഷേധിച്ച് ധനാഭ്യർത്ഥന ചർച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്ക് പോയി. ഒരു ഭാഗം മാത്രം പറഞ്ഞ്, മറുപടി ഇല്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും ഇത് പർലമെന്ററി ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

'ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി': എംഎം മണി

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിർത്തിവെക്കുകയും ചെയ്തു. എംഎം മണിയുടെ പ്രസംഗം ക്രൂരവും നിന്ദ്യവും മര്യാദകേടുമാണെന്നായിരുന്നു വിഡി സതീശന്റെ വിമർശനം. സഭ പിന്നീട് വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷം ബഹിഷ്കരിക്കുകയായിരുന്നു.

തോന്നിവാസം പറയരുതെന്ന് മണിയോട് പ്രതിപക്ഷം