'അടുത്ത കമ്മറ്റിയിൽ ഉണ്ടാകുമോയെന്ന് ഉറപ്പില്ല'; വിമര്‍ശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് കെ ഇ ഇസ്മയില്‍

By Web TeamFirst Published Oct 3, 2022, 5:33 PM IST
Highlights

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.
 

തിരുവനന്തപുരം: വിമർശനങ്ങൾക്കെതിരെ വികാരഭരിതമായി പ്രതികരിച്ച് മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ. ''എൺപത്തി മൂന്ന് വയസ്സായി. അടുത്ത കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് ഉറപ്പില്ല. അങ്ങനെ എങ്കിൽ പ്രിയപ്പെട്ട പ്രവർത്തകരോട് സംസാരിക്കുന്ന അവസാന നിമിഷമാകും ഇത്. കാപ്പിറ്റൽ പണിഷ്മെന്റ് തരണമെന്ന് പ‌തിനിധികൾ പറഞ്ഞോ? അതിലും ഭേദം ചങ്കിൽ കത്തി കുത്തി ഇറക്കുകയായിരുന്നു'' എന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ വാക്കുകൾ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും നേതൃത്വത്തിനെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെയാണ് എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായത്.

പ്രായം ആയിപ്പോയില്ലേയെന്ന് ഇസ്മെയിൽ, ഭയവും മയവുമില്ലെന്ന് ദിവാകരൻ; പ്രായപരിധിയിൽ വ്യക്തതക്ക് സിപിഐ

സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ. മുതിർന്ന നേതാക്കളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം. ഇത് പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി. നേതാക്കളുടെ പ്രതികരണങ്ങളിൽ പാകതക്കുറവുണ്ടായെന്നും എക്സിക്യൂട്ടീവിൽ അഭിപ്രായമുയർന്നു. പാർട്ടിയിലെ ഐക്യം എല്ലാവരും ചേർന്ന് നിലനിർത്തണമന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. 

പരസ്യവിമർശനത്തിൽ നേതാക്കൾക്കെതിരെ സിപിഐ എക്സിക്യൂട്ടീവ്; അയഞ്ഞ് ദിവാകരൻ, പ്രതികരിച്ച് കെ ഇ ഇസ്മയിലും

കെ ഇ ഇസ്മയിൽ അനുനയ സൂചന നൽകിയപ്പോൾ സി ദിവാകരൻ ഇടഞ്ഞ് തന്നെയാണ് പ്രതികരണമറിയിച്ചത്. പ്രായപരിധി നടപ്പാക്കുന്നതിൽ  എതിർപ്പില്ലെന്ന് ഇസ്മയിൽ പ്രതികരിച്ചപ്പോൾ ആരെയും ഭയപ്പെടുകയോ മയപ്പെടുകയോ ഇല്ലെന്നായിരുന്നു ദിവാകരന്റെ പ്രതികരണം. പ്രായപരിധി നടപ്പാക്കുന്നതിൽ  എതിർപ്പില്ലെന്നാണ് വിമർശന സ്വരമുയർത്തിയ മുതിർന്ന നേതാവ് കെ ഇ  ഇസ്മയിൽ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. പാർട്ടി എക്സിക്യൂട്ടീവ് ചേർന്നാണ് പ്രായപരിധി തീരുമാനിച്ചതെന്നും എന്ത് ചെയ്യാം 'പ്രായം ആയിപ്പോയില്ലേ'യെന്നും ഇസ്മയിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാതക ഉയർത്തലിൽ പങ്കെടുക്കാത്തതിൽ തർക്കത്തിനില്ല. പതാക ഉയർത്തലിൽ എത്താത്തത് ഗൗരവമുള്ള വിഷയമല്ലെന്നും ഇസ്മയിൽ കൂട്ടിച്ചേർത്തിരുന്നു.


 

click me!