'കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ല', കരീമിന്‍റെ ചരിത്രം പറയിപ്പിക്കരുതെന്ന് രമ

Published : Jul 08, 2022, 09:02 PM ISTUpdated : Jul 08, 2022, 09:04 PM IST
'കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ല', കരീമിന്‍റെ ചരിത്രം പറയിപ്പിക്കരുതെന്ന് രമ

Synopsis

'ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും'. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിനെന്ന് കെ കെ രമ.

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എളമരം കരീമിന് മറുപടിയുമായി കെ കെ രമ. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാന്‍ കരീം വളര്‍ന്നിട്ടില്ലെന്നും കരീമിന്‍റെ ചരിത്രം പറയിപ്പിക്കരുതെന്നും ന്യൂസ് അവറില്‍ കെ കെ രമ പറഞ്ഞു. കരാര്‍ തൊഴിലാളിയില്‍ നിന്ന് കരീം എങ്ങനെ ഇവിടെയെത്തിയെന്നും രമ ചോദിച്ചു. 

രക്തസാക്ഷികളെയും പതാകയെയും ഒറ്റുകൊടുത്തത് സിപിഎമ്മാണ്. ഭീഷണി പുത്തരിയില്ല, അവസാന ശ്വാസം വരെ പോരാടും. കൊന്നിട്ടും വെട്ടിനുറുക്കിയിട്ടും തീരാത്ത പകയാണ് സിപിഎമ്മിന്. കച്ചവട രാഷ്ട്രീയമില്ലാതെ എംഎല്‍എ ആയതില്‍ തനിക്ക് അഭിമാനമെന്നും രമ പറഞ്ഞു. കെ കെ രമയുടെ എംഎല്‍എ സ്ഥാനം പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുളള പാരിതോഷികമെന്നായിരുന്നു എളമരം കരീമിന്‍റെ പ്രതികരണം. വടകര ഒഞ്ചിയത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സിപിഎം സംഘടിപ്പിച്ച സി എച്ച് അശോകൻ അനുസ്മരണ ചടങ്ങിലായിരുന്നു കെ കെ രമയ്ക്ക് എതിരായ അധിക്ഷേപം. 

PREV
click me!

Recommended Stories

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം
ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'