മനോജ് എബ്രഹാം വിജിലൻസ് മേധാവി; പൊലീസ് തലപ്പത്ത് അഴിച്ചുപണി, കൂട്ട സ്ഥലംമാറ്റം

Published : Jul 08, 2022, 08:15 PM ISTUpdated : Jul 08, 2022, 08:35 PM IST
മനോജ് എബ്രഹാം വിജിലൻസ് മേധാവി; പൊലീസ് തലപ്പത്ത് അഴിച്ചുപണി, കൂട്ട സ്ഥലംമാറ്റം

Synopsis

കെ. പത്മകുമാറാണ് പുതിയ പൊലിസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചു

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. ഇതടക്കം സംസ്ഥാനത്തെ പൊലീസ് സേനയിൽ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നത് ശ്രദ്ധേയമാണ്. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്.

കെ. പത്മകുമാറാണ് പുതിയ പൊലിസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചു. എംആർ അജിത് കുമാറിനെ പൊലീസ് ബറ്റാലിയന്റെ എഡിജിപി യായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ

  • കെ പദ്മകുമാർ പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി
  • യോഗേഷ് ഗുപ്ത ബെവ്കോ എം ഡി
  • മനോജ് എബ്രഹാം വിജിലൻസ് മേധാവി
  • ടി വിക്രം ഉത്തരമേഖലാ ഐജി
  • അശോക് യാദവ് സെക്യൂരിറ്റി ഐ ജി
  • എസ് ശ്യാംസുന്ദർ ഡി ഐ ജി ക്രൈം ബ്രാഞ്ച്
  • ഡോ എ ശ്രീനിവാസ് സ്പെഷൽ ബ്രാഞ്ച് എസ്‌ പി
  • കെ കാർത്തിക് കോട്ടയം എസ്‌ പി
  • ടി നാരായണൻ അഡീഷണൽ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
  • മെറിൻ ജോസഫ് കൊല്ലം സിറ്റി കമ്മീഷണർ
  • ആർ കറുപ്പസാമി കോഴിക്കോട് റൂറൽ എസ്‌ പി
  • അരവിന്ദ് സുകുമാർ കെ എ പി നാലാം ബറ്റാലിയൻ കമ്മാന്റന്റ്
  • ഡി ശിൽപ്പ വനിതാ സെൽ എസ്‌ പി
  • ആർ ആനന്ദ് വയനാട് എസ്‌ പി
  • വിവേക് കുമാർ എറണാകുളം റൂറൽ എസ്‌ പി
  • വിയു കുര്യാക്കോസ് ഇടുക്കി എസ്‌ പി
  • ടികെ വിഷ്ണു പ്രദീപ് എ എസ്‌ പി പേരാമ്പ്ര
  • പി നിധിൻരാജ് തലശേരി എ എസ്‌ പി

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി