
കണ്ണൂര്‍: വടകരയില്‍ വിജയമുണ്ടാവുമെന്ന് ഉറച്ച് ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വടകരയിൽ തോൽക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടക്കണം. അങ്ങനെയൊരു അട്ടിമറി നടന്നോയെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കെ കെ ശൈലജ പ്രതികരിച്ചു.
ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് നടക്കാൻ പാടില്ലാത്ത ധ്രുവീകരണ പ്രവർത്തനങ്ങളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഒരുഭാഗത്ത് വോട്ട് പർച്ചേസിനുള്ള പരിശ്രമം നടന്നുവെന്നും ശൈലജ കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ പൂർണമായി വിശ്വസിക്കാൻ കഴിയില്ല. പലപ്പോഴും എക്സിറ്റ് പോളിന് എതിരായിട്ടാണ് ഫലം വന്നിട്ടുള്ളത്. പാർട്ടിയുടെ വിലയിരുത്തലിൽ ഇടതുപക്ഷത്തിന് നല്ല വിജയം ഉണ്ടാവുമെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam