കെ കരുണാകരന്‍റെ ഇളയ സഹോദരൻ കെ ദാമോദര മാരാർ അന്തരിച്ചു

Published : May 27, 2024, 07:22 PM ISTUpdated : May 27, 2024, 07:56 PM IST
കെ കരുണാകരന്‍റെ ഇളയ സഹോദരൻ കെ ദാമോദര മാരാർ അന്തരിച്ചു

Synopsis

നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയേര്‍ഡ്  പൊലീസ് സബ് ഇന്‍സ്പെക്ടറാണ്.

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ കരുണാകരന്‍റെ ഇളയ സഹോദരൻ കെ.ദാമോദര മാരാർ (102) കോഴിക്കോട്ട് അന്തരിച്ചു. നാലരയോടെ വെള്ളിമാടുകുന്ന് നിർമ്മല ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറാണ്. ഭാര്യ പരേതയായ തങ്കം. ഉഷ ശ്രീനിവാസൻ, പരേതനായ വിശ്വനാഥൻ, പ്രേംനാഥ് എന്നിവർ മക്കളാണ്. പരേതരായ തെക്കേടത്ത് രാമുണ്ണി മാരാർ, കണ്ണോത്ത് കല്യാണി അമ്മ എന്നിവരുടെ മകനാണ് കെ ദാമോദര മാരാർ. മൃതദേഹം വെള്ളിമാട്കുന്നിലെ ശ്രീയുഷ് വീട്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെസ്റ്റിൽ ശ്മശാനത്തിൽ വെച്ച് നടക്കും.

Also Read: വളര്‍ത്തു നായയുടെ നഖം തട്ടി മുറിവേറ്റു, കാര്യമാക്കിയില്ല; പാലക്കാട് ഡോക്ടര്‍ പേവിഷ ബാധയേറ്റ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്