
കോഴിക്കോട്:വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ മുരളീധരന്‍ എംപിരംഗത്ത്.വിഴിഞ്ഞം സമരം ഇപ്പോൾ വെജിറ്റേറിയനാണ് അതിനെ പിണറായി നോൺ വെജിറ്റേറിയൻ ആക്കരുത്.450 കോടി പാക്കേജിനായി മത്സ്യതൊഴിലാളികൾ ആറര വർഷം കാത്തിരുന്നു. അത് കിട്ടാത്തതിനാലാണ് തുറമുഖമേ വേണ്ടെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നത്. അവർക്ക് അർഹിച്ച നഷ്ടപരിഹാരം നൽകണം. സമരക്കാര്‍ക്കെതിരെ വർഗ്ഗീയതയും രാജ്യദ്രോഹവും ആരോപിക്കുകയാണ്. ഇത് അധ:പതനാണ്. സംഘപരിവാറിനെ കൂട്ടുപിടിച്ചാണ് സർക്കാറിന്‍റെ പ്രവർത്തനം. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള പാലം അദാനിയാണ്.തിരുവനന്തപുരം ബിഷപ്പിനെ കെ.മുരളീധരൻ ന്യായീകരിച്ചു . എന്ത് കാര്യം നടന്നാലും ബിഷപ്പിനെ പ്രതിയാക്കുന്നു.സർക്കാർ എല്ലാ ദേഷ്യവും തീർക്കുന്നത് ഇപ്പോൾ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളോടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്തെ പ്രധാന തള്ളാണ് ലൈഫ് പദ്ധതി. ലൈഫ് പദ്ധതി നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നായിരുന്നു ആദ്യം സർക്കാർ പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി. ഉദ്യോഗസ്ഥർക്ക് തോന്നും പോലെ കാര്യങ്ങൾ നടപ്പാക്കി. ഇപ്പോൾ ലൈഫ് പദ്ധതി തന്നെ ഇല്ലാതായി. ഇവിടെ നടക്കുന്നത് നടക്കാത്ത പദ്ധതിക്കായുള്ള വെല്ലുവിളികളാണ്. സിൽവർ ലൈൻ ചീറ്റിപ്പോയി. കക്കൂസിൽ വരെ കല്ലിട്ട പദ്ധതിയാണ് സിൽവർ ലൈൻ.
കേന്ദ്ര പദ്ധതികളിൽ തർക്കമുള്ള വിഷയങ്ങളിൽ കേന്ദ്രം എം പി മാരോടാണ് വിശദീകരണം തേടുന്നത്. ഇതാണ് പതിവ്. പിണറായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.സംസ്ഥാന സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വിഴിഞ്ഞം സമരം, ആക്രമണം; ഇതുവരെ 168 കേസുകൾ, 1000ത്തോളം പ്രതികൾ, വിലാസമടക്കം പട്ടിക തയ്യാറാക്കി പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam