Latest Videos

വിഴിഞ്ഞം സംഘർഷം: ആരോപണങ്ങൾക്ക് സഹോദരൻ മറുപടി പറഞ്ഞിട്ടുണ്ട്,തന്നെ ഉൾപ്പെടുത്താൽ ബോധപൂർവ ശ്രമം- ആന്‍റണി രാജു

By Web TeamFirst Published Dec 2, 2022, 10:53 AM IST
Highlights

വിമോചന സമരം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല. വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു

 

തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തന്റെ സഹോദരന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി ആന്‍റണി രാജു. ആരോപണത്തിൽ തന്റെ പേര് പറഞ്ഞ് ബോധപൂർവം തന്നെ ഉൾപ്പെടുത്തുന്നു. ഈ ആരോപണത്തിൽ ബന്ധപ്പെട്ടവർ തന്നെ മറുപടി പറഞ്ഞു കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

 

ഫാദർ തിയഡോഷ്യസ് ഡിക്രൂസിന്റെ മന്ത്രിക്കെതിരായ പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല . അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് വൈദികന് തന്നെ തോന്നി.വൈദികൻ ക്ഷമ പറഞ്ഞത് അത്രയും നല്ലത്.ബിഷപ്പിനെതിരെ കേസെടുത്തത് നിയമപരമായ നടപടിയാണ്.

വിഴിഞ്ഞം തുറമുഖ സമരം അവസാനിപ്പിക്കണം.സമരസമിതി ഉന്നയിച്ച ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതാണ്.മുഖ്യമന്ത്രി ഇക്കാര്യങ്ങൾ എല്ലാം പറഞ്ഞതാണ്.സമരസമിതിയുമായി ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്.മണിക്കൂറുകൾ ചർച്ചയ്ക്ക് വേണ്ടി മന്ത്രിമാർ കാത്തിരുന്നിട്ടുണ്ട് . എന്നിട്ടും ചർച്ചയ്ക്ക് വരാത്തത് ആരാണ്. സർക്കാരിന് തുറന്ന സമീപനമാണ്.

മുഖ്യമന്ത്രി ചർച്ച നടത്തിയ കാര്യങ്ങൾ പ്രതിപക്ഷ നേതാവിന് അറിയില്ല.അന്ന് നടത്തിയ ചർച്ചയിൽ സമരസമിതി നേതാക്കൾ സംതൃപ്തരായിട്ടാണ് മടങ്ങിയത് . പ്രതിപക്ഷം പറയുന്നതിന്റെ ദുരുദ്ദേശം ജനങ്ങൾക്ക് മനസ്സിലാകും.വിമോചന സമരം നടത്താനാണ് കോൺഗ്രസ് ആലോചിക്കുന്നതെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല. വിമോചന സമരം നടത്തി ചോര കുടിക്കാമെന്ന് കോൺഗ്രസ് കരുതണ്ട.

വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി ബസ്സുകൾക്കുണ്ടായ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കുമെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു

വിഴിഞ്ഞം സമരം, ആക്രമണം; ഇതുവരെ 168 കേസുകൾ, 1000ത്തോളം പ്രതികൾ, വിലാസമടക്കം പട്ടിക തയ്യാറാക്കി പൊലീസ്

വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന ആരോപണം സർക്കാർ ദൗർബല്യം-മന്ത്രി ആന്‍റണിരാജുവിന്‍റെ സഹോദരൻ എജെ വിജയൻ


 

click me!