'തരൂർ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം, നടപടിക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'; അതൃപ്തി വ്യക്തമാക്കി കെ. മുരളീധരൻ

Published : Jun 24, 2025, 05:33 PM IST
K muraleedharan vs Shashi Tharur

Synopsis

ശശി തരൂർ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമെന്ന് കെ മുരളീധരൻ.

കൊല്ലം: ശശി തരൂരിനെതിരെ വിമർശനവുമായി കെ.മുരളീധരൻ. ശശി തരൂർ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം. തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമെന്നും കെ. മുരളീധരൻ. നടപടി വേണമോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറയുന്നത് ശെരിയല്ലെന്നും വർക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നും മുരളീധരൻ. ഞങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കാൻ സിപിഎം തയ്യാറാകണമെന്നും കെ മുരളീധരൻ. ഭരണത്തുടർച്ചയെന്ന വ്യാമോഹം ജനം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി ഉൾപ്പടെ തമ്പടിച്ച് പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ല. അൻവറിന് വോട്ട് കിട്ടിയത് അംഗീകരിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും യുഡിഎഫിൽ ചേരണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്