
കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ വിജയം ഉറപ്പെന്ന് കെ മുരളീധരന്‍. ഉമ്മൻ ചാണ്ടി ചികിത്സ വിവാദം.സിപിഎം നടത്തുന്നത് തറ പ്രചരണം മാത്രമാണ്. .ഉമ്മൻ ചാണ്ടിക്ക് എല്ലാ ചികിൽസയും കുടുംബം നൽകി.ഇടതുമുന്നണിക്ക് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങൾ പറയുന്നത്.അത് ജനം തള്ളും ജയ്ക് സി തോമസിന് ഹാട്രിക് കിട്ടും.അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും.അതിന് ആശംസകളെന്നും അദ്ദേഹം പരിഹസിച്ചു.
മാസപ്പടി വിവാദത്തില്‍ യൂഡിഎഫ് കാര്യമായി പ്രതികരിക്കാത്തതിനെ മുരളീധരൻ ന്യായീകരിച്ചു പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം മറുപടി പറയേണ്ടതില്ല എന്നത് കൊണ്ടാണ് പറയാത്തത് .എല്ലാ രാഷ്ട്രീയ പാർട്ടികളും പണം സ്വീകരിക്കാറുണ്ട്.എന്നാൽ ഇപ്പോഴത്തെ വിവാദവുമായി അതിന് ബന്ധമില്ല.ബ്ലാക്ക് ലിസ്റ്റിൽ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങാറുണ്ട്.വരുമാനം മറച്ച് വച്ചാൽ ഡിസ്ക്വാളിഫിക്കേഷൻ ഉണ്ടാകും. വരുമാനം കാണിച്ചോ എന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കുന്ന പരിപാടി കോൺഗ്രസിനില്ല..വീണയ്ക്ക് നൽകിയ തുക ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുണ്ടോ ?വീണ വിജയന് ഡയറക്ട് ആണ് തുക കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.
'സ്വർണനൂലിൽ കെട്ടിയിറക്കിയ ആളല്ല, ഉമ്മൻചാണ്ടിയുടെ മകനായതു കൊണ്ട് അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി'
അനിൽ ആൻ്റണി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിനിറങ്ങും