കുടുംബാംഗങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പാർട്ടികളാണ് സി പി എമ്മും സിപിഐയും എന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
തിരുവനന്തപുരം: സ്വർണനൂലിൽ കെട്ടിയിറക്കിയ ആളല്ല ചാണ്ടി ഉമ്മനെന്നും ഉമ്മൻചാണ്ടിയുടെ മകനായതു കൊണ്ട് അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട്. വിഭ്രാന്തിയിലായ സിപിഎം ഉമ്മൻചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്നും സതീശൻ വിമർശിച്ചു. ഇക്കാരണത്താലാണ് ഉമ്മൻചാണ്ടിയുടെ ചികിത്സയെപ്പറ്റി വിവാദം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉമ്മൻചാണ്ടിയുടെ മകൻ ആയതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണ് ചാണ്ടി ഉമ്മനെന്നും കോൺഗ്രസിൽ കുടുംബാധിപത്യം എന്ന വിമർശനങ്ങൾക്ക് സതീശൻ മറുപടി പറഞ്ഞു. കുടുംബാംഗങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പാർട്ടികളാണ് സി പി എമ്മും സിപിഐയും എന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
