തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ; ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരൻ

By Web TeamFirst Published Jan 17, 2021, 10:29 AM IST
Highlights

ഒരു പദവിയും വേണ്ട. തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും നേതൃത്വത്തിനാണെന്നും കെ മുരളീധരൻ പറഞ്ഞു

കോഴിക്കോട്: തെരഞ്ഞെടുപ്പ് ജയപരാജയങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിന് മാത്രമെന്ന് കെ മുരളീധരൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ ആര്‍എംപിയുമായി ഉണ്ടാക്കിയ ബന്ധം ഗുണം ചെയ്തിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ എന്തു വേണമെന്നതിനെ കുറിച്ച് കൂട്ടായ ചര്‍ച്ച വേണം. അത് കോൺഗ്രസും യുഡിഎഫും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ട കാര്യങ്ങളാണ്.

കൂട്ടായി മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പലവട്ടം സംസാരിച്ച് കഴിഞ്ഞു. വടകര സീറ്റിൽ എന്ത് ചെയ്യണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ പ്രചാരണത്തിന് ഇറങ്ങും . അതിന് പുറത്ത് പ്രചാരണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കെ മുരളീധരൻ ആവര്‍ത്തിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വര്‍ണത്തിന്‍റെ മാറ്റ് കൂട്ടുമെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: 'മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയും പരിഗണനയില്‍', ബാക്കിയെല്ലാം തെരഞ്ഞെടുപ്പിന് ശേഷം: കെ മുരള...

 

click me!