
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കമണ്ഡലങ്ങളുടെ കാര്യത്തിൽ കോർകമ്മിറ്റി യോഗത്തിലും സമവായമായില്ല. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്. തിരുവനന്തപുരം സെൻട്രലിൽ മത്സരിക്കണമെന്ന സമ്മർദ്ദം ചെലുത്തുകയാണ് വിഎസ് ശിവകുമാർ. കാട്ടാക്കട, വാമനപുരം, അരുവിക്കര സീറ്റുകളിലും അനിശ്ചിതത്വം തുടരുകയാണ്.
അതേസമയം, അരുവിക്കരയിലേക്ക് ശബരി നാഥനെ പരിഗണിക്കുകയാണ് നേതൃത്വം. സർവേകളിൽ ശബരിക്ക് മുൻതൂക്കമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അരുവിക്കരയിൽ ശബരിയെ നിർത്തുന്നത്. നഷ്‌ടമായ സീറ്റ് തിരിച്ച് പിടിക്കാൻ ശബരിയിറങ്ങണമെന്നാണ് നേതൃത്വത്തിൻ്റെ ആവശ്യം. വർക്കലയിൽ വർക്കല കഹാർ മത്സരിക്കും. എന്നാൽ, ഡോ എസ് എസ് ലാലിന് സീറ്റ് നൽകില്ല. ആറന്മുളയിൽ അബിൻവർക്കി തന്നെ മത്സരിക്കാനും ധാരണയായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam