രാഹുലിനെതിരായ പി.ജെ.കുര്യൻ്റെ പ്രസ്താവന ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ

Published : Apr 19, 2022, 08:56 PM IST
രാഹുലിനെതിരായ പി.ജെ.കുര്യൻ്റെ പ്രസ്താവന ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് സുധാകരൻ

Synopsis

കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനുള്ള വേദി കെപിസിസിയിൽ നിലവിൽ വന്നു. 

 തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെയുള്ള പി ജെ കുര്യന്റെ പ്രസ്താവന ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ്. ഹൈക്കമാൻഡാണ് ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കെ വി തോമസിനോട് ഒരു തെറ്റായ വാക്കും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ മോശമായി പറഞ്ഞത് കൊണ്ടാണ് താൻ സിപിഎം സമ്മേളനത്തിൽ പോയതെന്നായിരുന്നു തോമസിന്റെ പ്രസ്താവന. 35 ലക്ഷം പേരെ അംഗങ്ങളായി ചേർത്തു. ഇതിൽ 13 ലക്ഷം പേർ ഡിജിറ്റൽ വഴി ചേർത്തതാണെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർക്ക് നിയമസഹായം നൽകുന്നതിനുള്ള വേദി കെപിസിസിയിൽ നിലവിൽ വന്നു. നിയമസഹായവേദി ചെയർമാനായി അഡ്വ വി എസ് ചന്ദ്രശേഖരൻ ചുമതലയേറ്റു. കെപിസിസി പ്രസിഡന്റിന്റെ സന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റത്. രാഷ്ട്രീയകേസുകളിൽ ഉൾപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക്  സഹായം നൽകുമെന്ന് കെ. സുധാകരൻ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്
വിദേശത്തുനിന്നെത്തി, പിന്നാലെ കാണാതായി; യുവാവിനെ 2 ദിവസത്തിന് ശേഷം മാന്നാറിനടുത്ത് ചതുപ്പിൽ കണ്ടെത്തി