'കറുപ്പ് കണ്ടാൽ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗം? എന്ത് നീതി? ഒരടി പിന്നോട്ടില്ല'; പൊലീസിനോട് സുധാകരൻ

Published : Jun 12, 2022, 12:01 AM IST
'കറുപ്പ് കണ്ടാൽ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗം? എന്ത് നീതി? ഒരടി പിന്നോട്ടില്ല'; പൊലീസിനോട് സുധാകരൻ

Synopsis

പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആർക്ക് വേണ്ടിയാണെന്നും എന്ത് നീതിയാണ് നിങ്ങൾ നടപ്പിലാക്കുന്നതെന്നും സുധാകരൻ ചോദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധങ്ങളെ സുരക്ഷയുടെ പേര് പറഞ്ഞ് തടയാമെന്ന് വിചാരിക്കരുതെന്ന് കേരള പൊലീസിനോട് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പിണറായി വിജയൻ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ അതുപോലെ നടപ്പാക്കാനിറങ്ങിയാൽ പൊലീസ് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായിപോകുമെന്ന് സുധാകരൻ പറഞ്ഞു. കറുത്ത മാസ്ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗമായാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകൾ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആർക്ക് വേണ്ടിയാണെന്നും എന്ത് നീതിയാണ് നിങ്ങൾ നടപ്പിലാക്കുന്നതെന്നും സുധാകരൻ ഫേസ്ബുക്കിലൂടെ ചോദിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷ: ജനം വലഞ്ഞു; രാമനിലയത്തിലേക്കും പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ചു

സുധാകരന്‍റെ വാക്കുകൾ

കേരളാ പൊലീസിനോട്....
തെറ്റ് ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ നിയമപരമായ അവകാശമുള്ളവരാണ് നിങ്ങൾ. നാട്ടിലെ സമാധാനവും സ്വസ്ഥതയും ഉറപ്പാക്കേണ്ടവരാണ് നിങ്ങൾ. ആ നിങ്ങൾ തന്നെ ജനങ്ങളോട് തെറ്റ് ചെയ്യാനിറങ്ങിയാൽ പരാജയപ്പെടുന്നത് നിയമവാഴ്ചയാണ്, ജനാധിപത്യമാണ്.
രാജ്യദ്രോഹ കുറ്റാരോപിതനായൊരാളെ സംരക്ഷിച്ചു പിടിക്കാൻ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടു നിൽക്കരുത്. പൊലീസ് സേനയിലെ നല്ലൊരു വിഭാഗവും ന്യായത്തിന് വേണ്ടി നിൽക്കുന്നവരാണെന്നതിൽ ഞങ്ങൾക്ക് തർക്കമില്ല. പക്ഷെ സി പി എമ്മിന് വേണ്ടി വിടുവേല ചെയ്യുന്നവരും നിർഭാഗ്യവശാൽ ആ കൂട്ടത്തിലുണ്ട്.
പിണറായി വിജയൻ എന്നൊരു ഭീരുവിന്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ അതുപോലെ നടപ്പാക്കാനിറങ്ങിയാൽ പൊലീസ് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായിപോകും. സമരം ചെയ്യുന്ന സ്ത്രീകളെ സൈബറിടങ്ങളിൽ ക്രൂരമായി അപമാനിക്കുന്ന സി പി എം പ്രവർത്തകർക്കെതിരെ കണ്ണടയ്ക്കുന്ന പൊലീസ്, കറുത്ത മാസ്ക് ധരിക്കുന്നവരെ, കറുത്ത വസ്ത്രം ധരിച്ചവരെ ഒക്കെ അടിച്ചോടിക്കുന്നത് ഏത് നിയമത്തിന്‍റെ ഭാഗമായാണ്? യാതൊരു മുന്നറിയിപ്പുമില്ലാതെ റോഡുകൾ അടച്ചിടുന്നതും, പൊതുജനങ്ങളെ അകാരണമായി വഴി തടയുന്നതും ആർക്ക് വേണ്ടിയാണ്? എന്ത് നീതിയാണ് നിങ്ങൾ നടപ്പിലാക്കുന്നത്?
ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നൽകാൻ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദ്രോഹിക്കരുത്.
ആയിരക്കണക്കിന് പൊലീസുകാരുടെ ഒത്ത നടുക്ക് നിന്ന് 'എന്നെ വിരട്ടാൻ നോക്കേണ്ടെന്ന' അടിമുടി ഭയന്നു നിൽക്കുന്ന മനുഷ്യന്‍റെ ജല്പനങ്ങൾ കേട്ട് തലകുലുക്കുന്ന പൊലീസുകാരോടാണ്....
ലോകത്തുള്ള മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം. അത് അതിന്റെ വഴിക്ക് തന്നെ ഞങ്ങൾ നടത്തും.

സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന, സമരം സര്‍ക്കാരിനെ തകർക്കാന്‍; ജനങ്ങളെയിറക്കി നേരിടുമെന്ന് കോടിയേരി

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ