
തിരുവനന്തപുരം: അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷമുളളതിനിടെ കെപിസിസി അധ്യക്ഷൻ ശശി തരൂരിനെ വിളിച്ചത്. എടുത്ത് ചാടി പ്രതികരിക്കുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. ഇതിനിടയടിലുണ്ടാകുന്ന ഇത്തരം വിവാദങ്ങള്‍ തരൂരിന്‍റെ പൊതു സമ്മതിക്ക് തന്നെ ദോഷം ചെയ്യും. പാര്‍ട്ടിക്കെതിരെ പറഞ്ഞാൽ അണികള്‍ ഉള്‍ക്കൊള്ളില്ല. തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികള്‍ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നാണ് വിവരം.
Also Read: ശശി തരൂരിൻ്റെ അഭിമുഖത്തില്‍ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി; കെ സിയുമായി ചര്‍ച്ച നടത്തി രാഹുലും ഖർഗെയും
അതേസമയം, നോ കമന്‍റസ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഐക്യാഹ്വാനവുമായി രമേശ് ചെന്നിത്തലയും ഗൗരവമുള്ള വിഷയമല്ലെന്ന് പറഞ്ഞ് കെ മുരളീധരനും വിവാദത്തെ അവഗണിച്ചു. തന്നെ ഉയര്‍ത്തിക്കാട്ടണമെന്ന് അഭിപ്രായം ഘടകക്ഷികള്‍ക്കുമുണ്ടെന്ന് തരൂര്‍ പറയുമ്പോഴാണ് വിവാദ പ്രസ്താവനകളെ ആര്‍എസ്പി വിമര്‍ശിക്കുന്നത്. തരൂരിനെ പറഞ്ഞു വിടരുതെന്ന് അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമമെന്ന് പറയുന്നില്ല. ദേശീയ തലത്തിൽ കൂടുതൽ റോള്‍ കൊടുക്കണമെന്ന് മാത്രമാണ് അവരുടെയും പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam