വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ദേശീയ നേതാക്കളോടും പരസ്യ പ്രതികരണം വേണ്ടെന്നാണ് നിർദ്ദേശം.

ദില്ലി: ശശി തരൂരിൻ്റെ അഭിമുഖത്തില്‍ കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ്. രാഹുൽ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ദേശീയ നേതാക്കളോടും പരസ്യ പ്രതികരണം വേണ്ടെന്നാണ് നിർദ്ദേശം. ഏറെ കരുതലോടെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചത്. കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഊട്ടിയൂറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 'വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല'; ശശി തരൂർ വിവാദത്തിൽ കെ സി വേണുഗോപാൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം