'കെ.സുധാകരന് വട്ട്', ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ എന്ന് എം.വി.ജയരാജൻ

Published : Jul 01, 2022, 06:05 PM ISTUpdated : Jul 01, 2022, 06:37 PM IST
'കെ.സുധാകരന് വട്ട്',  ഈ വിവരം കുറച്ച് കോൺഗ്രസുകാർക്കെ അറിയൂ എന്ന് എം.വി.ജയരാജൻ

Synopsis

എകെജി സെന്റർ ആക്രമണം ആസൂത്രണം ചെയ്തതത് സുധാകരൻ,കണ്ണൂരിൽ ബോംബ് രാഷ്ട്രീയം കളിച്ചയാളാണ് സുധാകരൻ എന്നും ജയരാജൻ

കണ്ണൂർ: കെ.സുധാകരന് വട്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കോൺഗ്രസിലെ ചിലർക്ക് മാത്രമാണ് അത് അറിയുന്നത് എന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു. എകെജി സെന്ററിന് നേരെയുള്ള ബോംബേറ് കണ്ണൂർ ഡിസിസിയിൽ ആസൂത്രണം ചെയ്ത സംഭവമാണ്. കെ.സുധാകരനാണ് ഇതിന് പിന്നിലെന്നും ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ ബോംബ് രാഷ്ട്രീയം കളിച്ചയാളാണ് സുധാകരൻ. കെപിസിസിയിൽ എത്തിയപ്പോഴും അത് തുടരുകയാണെന്നും എം.വി.ജയരാജൻ പറഞ്ഞു. സ്ഥിര ബുദ്ധി ഇല്ലാത്ത ചിലർ നയിക്കുന്ന കോൺഗ്രസിൽ സ്ഥിര ബുദ്ധിയുള്ള നേതാക്കൾക്ക് സ്ഥാനമില്ലാതായി.  എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ