ഉദുമ മുതൽ പുനലൂർ വരെ 29 സീറ്റുകളിൽ സ്വാധീനമെന്ന് സുധാകരൻ; എന്നിട്ടും വഴങ്ങാതെ ഖർഗെയും രാഹുലും

Published : Mar 19, 2026, 07:35 PM IST
k sudhakaran mp

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, കെ സുധാകരൻ തൻ്റെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡ് തള്ളിയതിനെ തുടർന്ന് പാർട്ടി നേതൃത്വത്തെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വം വഴങ്ങാത്ത സാഹചര്യത്തിൽ, 29 മണ്ഡലങ്ങളിൽ യുഡിഎഫിന് കനത്ത ആഘാതം ഏൽപ്പിക്കാൻ സുധാകരൻ്റെ നീക്കം കാരണമായേക്കും.

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കെ സുധാകരൻ ഉടൻ മാധ്യമങ്ങളെ കാണും. അതേസമയം പാർട്ടി ഹൈക്കമാൻ്റിന് മുന്നിൽ സംസ്ഥാനത്ത് 20 ലേറെ നിയമസഭാ സീറ്റുകളിൽ സ്ഥാനാർത്ഥികളെ മുന്നോട്ട് വെച്ചാണ് കെ സുധാകരൻ പാർട്ടി നേതൃത്വത്തെ സമ്മർദത്തിലാക്കിയത്. അതേസമയം ഉദുമ മുതൽ നാദാപുരം വരെയുള്ള സീറ്റുകളിലും അതിന് പുറത്തേക്കും കെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൻ്റെ ആഘാതം യുഡിഎഫിന് ഏൽപ്പിക്കുമെന്നാണ് കരുതുന്നത്.

കെ സുധാകരന് സ്വാധീനമുണ്ടെന്ന് വ്യക്തമാക്കി ഇദ്ദേഹത്തിൻ്റെ അടുപ്പക്കാർ 29 സീറ്റുകളിലെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഉദുമ മുതൽ പുനലൂർ വരെയുള്ള സീറ്റുകളിലാണ് തനിക്ക് ശക്തിയുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെട്ടത്. എന്നിട്ടും ദേശീയ നേതൃത്വം നിലപാടിൽ നിന്ന് അയഞ്ഞില്ല. എന്നാണ് പുറത്തുവരുന്നത്. രാഹുൽ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയുമാണ് കെ സുധാകരൻ്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്ന നിലപാട് എടുത്തത്. സി ഇസി യോഗത്തിൽ സുധാകരനുമായി അനുനയം വേണ്ടെന്ന നിലപാടിൽ ഖർഗെക്കൊപ്പം രാഹുലും ഉറച്ച് നിന്നുവെന്നാണ് വിവരം. എറണാകുളത്തെ കോൺഗ്രസ് വേദിയിലും രാഹുൽ ഗാന്ധി തന്നെ അവഗണിച്ചെന്ന പരാതി കെ സുധാകരൻ ഉന്നയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാസപ്പിറവി കണ്ടു,​ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ ‌‌
മുഴുവൻ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ച് ബിഡിജെഎസ്, മത്സരിക്കുന്നത് 23 സീറ്റുകളിൽ; ഇരവിപുരത്ത് മുൻ ആര്‍എസ്‍പി നേതാവ് സജി ഡി ആനന്ദ്