
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ (Venjaramoodu Double murder case) സിപിഎം (CPM) മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പോസ്റ്റ് ആയുധമാക്കി കോൺഗ്രസ്. കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന നിലപാട് ശരിവെക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ (K Sudhakaran) പറഞ്ഞു. ബുദ്ധിശൂന്യനായ രാഷ്ട്രീയക്കാരന്‍റെ പാഴ്വാക്കാണ് ഇത്. ഇത്തരം ഭീഷണികളെ വിലവയ്ക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സത്യാവസ്ഥ പുറത്തു വന്നെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. എന്നാൽ മുൻ എൽസി സെക്രട്ടറിയുടെ ആരോപണം സിപിഎം തള്ളി.
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിൽ രാജ്, ഹഖ് മുഹമ്മദ് എന്നിവരുടെ കൊലപാതകത്തെക്കുറിച്ച് കോൺഗ്രസ് നേരത്തെ ഉന്നയിച്ച ആരോപത്തെ ശരി വയ്ക്കുന്നതായിരുന്നു മുൻ ലോക്കൽ സെക്രട്ടറി ഡി സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഎമ്മിൽ നിന്ന് പുറത്താക്കിയ സുനിൽ ഇപ്പോൾ സിപിഐയിലാണ് പ്രവർത്തിക്കുന്നത്. സിപിഐ നെല്ലനാട് പഞ്ചായത്ത് എന്ന പേജിലാണ് സുനിൽ പോസ്റ്റ് ഇട്ടത്. കൊലപാതകത്തിന് 12 ദിവസം മുൻപ് കൊടുത്ത ക്വട്ടേഷനല്ലേ കൊലപാതകത്തിലെത്തിയതെന്നായിരുന്നു ആരോപണം. പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാൻ സുനിൽ തയ്യാറായിട്ടില്ല. സിപിഎമ്മാണ് കൊലനടത്തിയതെന്ന തങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന് വ്യക്തമാക്കി കെ സുധാകരൻ രംഗത്തെത്തി.
Also Read : 'സുധാകരനുള്ള മറുപടി മാത്രം', വർഗീസിന്റെ കൊലവിളിയെ ന്യായീകരിച്ച് എം എം മണി; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
നെല്ലനാട് ലോക്കൽ സെക്രട്ടറിയായിരുന്ന സുനിലിനെ പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾക്ക് പുറത്താക്കിയതാണെന്ന് സിപിഎം പ്രാദേശികനേതൃത്വം വ്യക്തമാക്കി. വിവാദമായതോടെ സുനിൽ പോസ്റ്റ് പിൻവലിച്ചു.
Also Read : 'പറഞ്ഞതിൽ തെറ്റില്ല, സുധാകരനുള്ള മറുപടി മാത്രം', വിവാദ പരാമർശത്തിൽ ന്യായീകരണവുമായി സിപിഎം ജില്ലാ സെക്രട്ടറി
Also Read : 'സുധാകരന്റ ജീവിതം സിപിഎമ്മിന്റെ ഭിക്ഷ, നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല': സിപിഎം ജില്ലാസെക്രട്ടറി
ഇരട്ടക്കൊലപാതകന്‍റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍വെച്ച് കെട്ടാനാണ് സിപിഎം ശ്രമിച്ചത്. രക്തസാക്ഷികളെ കിട്ടിയത് ആഘോഷമാക്കിയ സിപിഎം, സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും എതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാന്‍ മെനക്കാടാത്ത പോലീസ് സിപിഎമ്മിന്റെ ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി അവരുടെ തിരക്കഥ അനുസരിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നും കെ സുധാകരൻ ആരോപിച്ചു.
വെഞ്ഞാറമ്മൂട്ടില്‍ 2020 ലെ തിരുവോണ ദിവസമാണ് ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്നായിരുന്നു ആദ്യഘട്ടം മുതൽ കോൺഗ്രസ് നിലപാടെടുത്തത്. പെട്ടെന്നുളള പ്രകോപനത്തില്‍ ഉണ്ടായ കൊലപാതകം എന്നായിരുന്നു പ്രതികളും മൊഴി നൽകിയത്.