സുധാകരന്‍ അന്നു പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി ഇന്ന് പറഞ്ഞത്. ഞങ്ങളെയെല്ലാം പേരുപറഞ്ഞായിരുന്നു സുധാകരന്റെ ആക്ഷേപം. പക്ഷേ ഞങ്ങളങ്ങനെ ചെയ്തില്ലെന്നും' എം എം മണി
ഇടുക്കി: കെപിസിസി (KPCC)പ്രസിഡന്റ് കെ സുധാകരനെതിരെ (K Sudhakaran)ഭീഷണി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി (CPM idukki secretary) സി വി വർഗീസിനെ(CV varghese) ന്യായീകരിച്ച് എം എം മണി എംഎൽഎ. സുധാകരന്‍ പറഞ്ഞതിനുള്ള മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി നൽകിയതെന്നാണ് എം എം മണിയുടെ പ്രതികരണം.
'സുധാകരന്‍ ഇടുക്കിയില്‍ വന്നു പ്രസംഗിച്ചത് മുഴുവന്‍ വിവരക്കേട് ആണ്. ധീരജിന്റെ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും അവരെ വെറുതെവിട്ടാല്‍ ഇതിലേ കൊണ്ടുവരും എന്ന് സുധാകരന്‍ ഇവിടെ വന്നു പ്രസംഗിച്ചു. കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന് പറഞ്ഞു. സുധാകരന്‍ അന്നു പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി ഇന്ന് പറഞ്ഞത്. ഞങ്ങളെയെല്ലാം പേരുപറഞ്ഞായിരുന്നു സുധാകരന്റെ ആക്ഷേപം. പക്ഷേ ഞങ്ങളങ്ങനെ ചെയ്തില്ലെന്നും' എം എം മണി കൂട്ടിച്ചേർത്തു.
അതിനിടെ കെ സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നും വെളിപ്പെടുത്തലില്‍ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗ്ഗീസിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു. കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്താണ് പരാതി നല്‍കിയത്. സിവി വര്‍ഗ്ഗീസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഷിഹാബുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതം, നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ല: സി വി വർഗീസ്
കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പരാമർശം. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമാണ് സി വി വർഗീസ് ഇടുക്കിയിൽ പ്രസംഗിച്ചത്.
''സിപിഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോൺഗ്രസ് നേതാവ് പറയുന്നത് കണ്ണൂരിലേതാണ്ട് നടത്തിയെന്നാണ്. ഇടുക്കിയിലെ കോൺഗ്രസുകാരാ നിങ്ങൾ കരുതിക്കോ. സുധാകരൻ എന്നാ ഭിക്ഷാംദേഹിക്ക് ഞങ്ങൾ സിപിഎം കൊടുക്കുന്ന ധാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവിതം. ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. ഇത്രയും നാറിയ നിലപാട് സ്വീകരിക്കാൻ പാടുണ്ടോ'' എന്നായിരുന്നു വർഗീസിന്റെ പരാമർശം.
