'കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെ സുധാകരൻ

Published : Dec 19, 2021, 09:04 AM ISTUpdated : Dec 19, 2021, 04:02 PM IST
'കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി'; പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി കെ സുധാകരൻ

Synopsis

പത്തനംതിട്ട അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്. ഇന്നലെയാണ് പരിപാടി നടന്നത്.

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (Pinarayi Vijayan) വിവാദ പരാമർശവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ (K Sudhakaran). കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയാണെന്നായിരുന്നു സുധാകരന്‍റെ പരാമര്‍ശനം. പത്തനംതിട്ട അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വിവാദ പരാമർശം നടത്തിയത്. ഇന്നലെയാണ് പരിപാടി നടന്നത്.

ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ട നാടാണ് കേരളം. എന്നാല്‍, ഇതുപോലെ ഒരു ശവംതീനി മുഖ്യമന്ത്രിയെ കേരളം ആദ്യമായിട്ടാണ് കാണുന്നതെന്നായിരുന്നു കെ സുധാകരന്‍റെ വിവാദ പരാമര്‍ശനം. ഖേദത്തോടെ പറയട്ടെ, എന്റെ നാട്ടുകാരനായി പോയി എന്നും സുധാകരന്‍ പരിഹസിച്ചു. പിണറായി വിജയന് ഒറ്റ ലക്ഷ്യമേ ഉള്ളൂ, അത് കമ്മീഷനാണ്. ആര് കമ്മീഷന്‍ കൊടുത്താലും ഒരു നിയമവും അവിടെ ഉണ്ടാവില്ലെന്ന്  കെ സുധാകരൻ വിമര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ സിൽവര്‍ലൈൻ പദ്ധതിയുടെ ഭൂമിയളക്കൽ നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് കെ സുധാകരൻ്റെ പരാമര്‍ശം.

Also Read: തരൂർ ലോകം കണ്ട നേതാവ്, പക്ഷേ ഇരിക്കുന്നിടം കുഴിക്കാൻ സമ്മതിക്കില്ല: കെ.സുധാകരൻ

Also Read: കെ-റെയിലിൽ സമരമുഖം തുറന്ന് യുഡിഎഫ്, സർവ്വേ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്