ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണം, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കെ സുധാകരന്‍

Published : Mar 31, 2023, 08:33 PM IST
ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് വേണം, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കെ സുധാകരന്‍

Synopsis

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ രാജയ്ക്ക് പത്തു ദിവസം സമയപരിധി അനുവദിച്ചിരുന്നു.    

തിരുവനന്തപുരം : ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കുമേല്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ എ രാജയ്ക്ക് പത്തു ദിവസം സമയപരിധി അനുവദിച്ചിരുന്നു. എന്നാല്‍ അനുകൂല ഉത്തരവ് സുപ്രീം കോടതിയില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമം 107-ാം വകുപ്പ് പ്രകാരം അദ്ദേഹം അയോഗ്യനായതിനാല്‍  ഹൈക്കോടതി വിധി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ കെ സുധാകരന്‍ കത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Read More : 'ചില്ലിക്കാശ് പോലും നൽകില്ല', എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി