
പാലക്കാട്: മദനിക്കു ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പി ജയരാജന്‍റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോൾ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണ്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ലീഗിനോട് മുഖ്യമന്ത്രി കാട്ടുന്ന വിരോധം തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എക്കാലവും ലീഗിനെ സഹായിച്ചത് സിപിഎം ആണ്. ഇപ്പോൾ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണ്. വോട്ടർമാരെ കബളിപ്പിക്കാൻ ആണ് ലീഗ് വിരോധം പറയുന്നത്. ലീഗ് വർഗീയ കക്ഷി ആണോ മതേതര കക്ഷി ആണോ എന്ന് സിപിഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
'പാലക്കാട് സിപിഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടി'ല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ രാഹുൽ മങ്കൂട്ടത്തിലിനു സീറ്റ് നൽകിയതിൽ എതിർപ്പുണ്ട്. കരുണാകരനെയും ഭാര്യയെയും മുരളിയേയും ആക്ഷേപിച്ച ആൾക്ക് സീറ്റ് നൽകിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി പി ദിവ്യയെ കാണാതായിട്ട് എത്ര ദിവസം ആയി? ആരെങ്കിലും അന്വേഷിച്ചോ? പൊലീസ് എന്താണ് ചെയ്യുന്നത്? ദിവ്യയെ സംരക്ഷിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്നും സുരേന്ദ്രൻ ആരോപിച്ചു. അഭയം കൊടുത്തത് എകെജി സെന്‍ററാണ്. ഓഫിസ് സെക്രട്ടറി ബിജുവിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? കൊടിയ വഞ്ചന ആണ് സിപിഎം കേരളത്തോട് കാണിക്കുന്നതെന്ന് പറഞ്ഞ സുരേന്ദ്രൻ, മുഖ്യമന്ത്രി എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് ആരാഞ്ഞു. യുഡിഎഫിന് എന്തുകൊണ്ട് ഇതിൽ താല്പര്യം ഇല്ലെന്നും സുരേന്ദ്രൻ ചോദിച്ചു.
ജമാ അത്തെ ഇസ്ളാമിയിൽ പിണറായി വിജയന്‍ ഭീകരത കണ്ടെത്തിയത് വിചിത്രം : ഇടി മുഹമ്മദ് ബഷീര്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam