ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാർട്ടിയാണ് സി.പി.എം.

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയായി നേരത്തെ സഖ്യമുണ്ടായത് സിപിഎമ്മിനെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് സഹകരിച്ചത്. അത് പരസ്യമാണ്. ജമാഅത്തെ ഇസ്ലാമിയിൽ പിണറായി വിജയൻ ഭീകരത കണ്ടെത്തിയത് വിചിത്രമാണ്. മുസ്ലീം ലീഗ് എസ്.ഡി.പി ഐയുമായി സഹകരിക്കുന്നില്ല. ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാർട്ടിയാണ് സി.പി.എമ്മെന്നും മുസ്ലീം ലീഗ് പ്രവർത്തകർ ആരും തീവ്രവാദത്തിലേക്ക് പോകുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. 

'ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കിയത് സിപിഎം' മുഖ്യമന്ത്രിക്ക് മറുപടിയുമായി ഇ.ടി

പുതിയ തലമുറയുടെ ആകർഷണമാണ് മുസ്ലീം ലീഗിന്‍റെ യുവജന വിദ്യാർത്ഥി സംഘടന. സിപിഎമ്മുമായി ഒരു തരത്തിലുള്ള യോജിപ്പിനും മുസ്ലീം ലീഗില്ല. ന്യുനപക്ഷങ്ങളെ തമ്മിൽ തെറ്റിപ്പിക്കാനും സമുദായങ്ങളെ തമ്മിൽ അടിപ്പിക്കാനും പിണറായി വിജയൻ ശ്രമിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അദ്ദേഹത്തിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു. സിപിഐഎമ്മിന്‍റേയും, പിണറായുടെയും സോഫ്റ്റ് ലൈൻ ലീഗിന് ആവശ്യമില്ലെന്നും മുഹമ്മദ് ബഷീർ വ്യക്തമാക്കി.