വിഎസിനെ കാണാൻ പിണറായി എത്തി, കവടിയാറിലെ വീട്ടിലേക്ക്

Web Desk   | Asianet News
Published : Feb 20, 2020, 02:09 PM ISTUpdated : Feb 20, 2020, 05:45 PM IST
വിഎസിനെ കാണാൻ പിണറായി എത്തി, കവടിയാറിലെ വീട്ടിലേക്ക്

Synopsis

കവടിയാറിലെ ഔദ്യോഗിക വസതിയിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഎസ് അച്യുതാനന്ദനെ കണ്ടത്.

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി. കവടിയാറിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച . ഉച്ചക്കാണ് മുഖ്യമന്ത്രി വിഎസിന്‍റെ വീട്ടിലെത്തിയത്. പത്തുമിനിറ്റോളം പിണറായി വിജയൻ വിഎസിന്‍റെ വീട്ടിൽ ചെലവഴിച്ചു. 

പിണറായി എത്തുമ്പോൾ ഫിസിയോ തെറാപ്പി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു വിഎസ്. വിഎസിനെ മുറിയിൽ ചെന്നാണ് പിണറായി കണ്ടത് . കൂടിക്കാഴ്ചക്ക് ശേഷം റൂമിൽ നിന്ന് ഇറങ്ങിയ പിണറായി വിജയൻ വിഎസ് ആരുൺകുമാറിനോട് വിഎസിന്റെ ആരോഗ്യ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. പത്ത് മിനിറ്റ് വീട്ടിൽ ചെലവഴിച്ച ശേഷമാണ് പിണറായി വിജയൻ മടങ്ങിയത്. 

തുടര്‍ന്ന് വായിക്കാം: 'ജനങ്ങളില്ലാതെ കഴിയുന്നത് കഠിനമാണ്; ദിവസങ്ങള്‍ക്കകം പുറത്തിറങ്ങാനാകും': ചികിത്സയ്ക്ക് ശേഷം വിഎസ്...

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വിഎസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നു. 

തുടര്‍ന്ന് വായിക്കാം: വിഎസ്സിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യാജ പ്രചാരണവും വാർത്തയും: ഡിജിപിക്ക് പരാതി...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ സംഭവം; മുഖ്യപ്രതി വിഷ്ണു പിടിയില്‍
അജീഷ് ശിവൻറെ ആത്മഹത്യ: അന്വേഷണം ആരംഭിച്ചു, ലോൺ ആപ്പുകളിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ വന്നുവെന്ന് കണ്ടെത്തൽ