
തൃശൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന് പറയാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് കെ സുരേന്ദ്രൻ. അത് പറയാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. കണക്കെടുപ്പ് പൂര്‍ത്തിയാക്കുന്ന ആദ്യ സംസ്ഥാനം കേരളമായിരിക്കുമെന്നും കെ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.
ജനസംഖ്യാ കണക്കെടുപ്പും സെൻസസും അടക്കമുള്ള നടപടികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഓര്‍ക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള നടപടികളിൽ നിന്ന് വിട്ട് നിൽക്കുമെന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുകയാണെങ്കിൽ കേന്ദ്രത്തിൽ നിന്ന് ആനുകൂല്യങ്ങൾ കിട്ടാത്തതിന് പിണറായി വിജയൻ മറുപടി പറയേണ്ടിവരും.
സമരത്തിന് പിന്നിൽ തീവ്ര ]വാദ ശക്തികളും മതമൗലികവാദികളും ആണ്. സിപിഎമ്മും ലീഗും തമ്മിലുള്ള സഖ്യമാണ് ഭാവിയിൽ ഉണ്ടാകാൻ പോകുന്നത്. കോൺഗ്രസിന് ഇനിയും കാര്യങ്ങൾ വ്യക്തമായിട്ടില്ലെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
Read More:ദേശീയ ജനസംഖ്യ രജിസ്റ്റര്‍: നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam