തിരുവനന്തപുരം: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കണ്ട് മലയാളികൾ. കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലാണ് വലയ സൂര്യഗ്രഹണം ആദ്യമായി വ്യക്തമായി കാണാനായത്. കണ്ണൂര്‍ കോഴിക്കോട് അടക്കം വടക്കൻ ജില്ലകളിലും സൂര്യഗ്രഹണം വ്യക്തമായി കാണാനായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും വയനാട്ടിലെ ഗ്രഹണക്കാഴ്ചകൾക്ക് മൂടൽ മഞ്ഞും മഴമേഘങ്ങളും മങ്ങലേൽപ്പിച്ചു.
രാവിലെ 8.04 നാണ് സൂര്യഗ്രഹണം തുടങ്ങിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സൂര്യഗ്രഹണം കാണാൻ ആയിരക്കണക്കിന് ആളുകളാണ് ശാസ്ത്രലോകം കാത്തിരുന്ന അത്ഭുത കാഴ്ച കാണാണ് അങ്ങിങ്ങായി ഒത്തുകൂടിയത്. വിപുലമായ ഒരുക്കങ്ങളാണ് സൂര്യഗ്രഹണം കാണാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നത്.
വലയ സൂര്യഗ്രഹണത്തിന്‍റെ കാഴ്ചകളിലേക്ക്:
സൂര്യഗ്രഹണം; കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം...
9.24 നാണ് കാസര്‍കോട് വലയ സൂര്യഗ്രഹണം ദൃശ്യമായത്. സെക്കന്‍റുകളുടെ വ്യത്യാസത്തിൽ മറ്റ് ജില്ലകളിലും വലയ സൂര്യഗ്രഹണം കാണാൻ സാധ്യമായി. തെക്കൻ കേരളത്തിൽ തൃശൂര്‍ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും പൂര്‍ണമായല്ലെങ്കിലും വലയ സൂര്യഗ്രഹണം ദൃശ്യമായിരുന്നു. 92 ശതമാനത്തിനടുത്ത് ഗ്രഹണം ഈ മേഖലകളിൽ ദൃശ്യമായിരുന്നു.
പകൽ തുടക്കത്തിൽ തന്നെ സന്ധ്യയായ പോലെയുള്ള പ്രതീതിയാണ് സൂര്യഗ്രഹണം അനുഭവപ്പെട്ടത്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന സമയത്ത് സൂര്യൻ പൂര്‍ണ്ണമായോ ഭാഗികമായോ മറക്കപ്പെടുന്ന പ്രതിഭാസത്തെയാണ് സൂര്യ ഗ്രഹണം എന്ന് പറയുന്നത്. വലയ രൂപത്തിൽ ചന്ദ്രൻ സൂര്യനെ മറച്ച ശേഷം സാവധാനം പുറത്തേക്ക് വരുന്ന രീതിയിലാണ് സൂര്യഗ്രഹണം ദൃശ്യമായത്.
തുടര്‍ന്ന് വായിക്കാം: വലയ സൂര്യഗ്രഹണം; വയനാട്ടുകാര്‍ക്ക് വൻ നിരാശ...
ഗ്രഹണം കാണാൻ സംസ്ഥാനത്ത് ഒരുക്കിയ സജീകരണങ്ങളിൽ ഏറെയും പ്രയോജനപ്പെടുത്തിയത് കുട്ടികളായിരുന്നു. എല്ലായിടങ്ങളിലും സ്കൂളുകളുടേയും സയൻസ് ക്ലബുകളുടേയും മറ്റും നേതൃത്വത്തിൽ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ എത്തുകയും ചെയ്തിരുന്നു. സൂര്യഗ്രഹണം എന്ന അപൂര്‍വ്വ പ്രതിഭാസം കാണാനും അതിനെ ശാസ്ത്രീയമായി മനസിലാക്കുന്നതിനും ഉള്ള സൗകര്യങ്ങളാണ് എല്ലായിടങ്ങളിലും ഒരുക്കിയിരുന്നത്.
വലയ സൂര്യഗ്രഹണം എന്ന അത്ഭുത പ്രതിഭാസം : വിദഗ്ധര്‍ പറയുന്നത്
സൂര്യഗ്രഹണത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയിലെ ദര്‍ശന സമയത്തിൽ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തി. നട നാല് മണിക്കൂര്‍ അടച്ചു.
തുടര്‍ന്ന് വായിക്കാം: സൂര്യഗ്രഹണം; ശബരിമല നട അടച്ചു...
നൂറ്റാണ്ടിലെ തന്നെ വലിയ ആകാശ വിസ്മയത്തിനാണ് വലയ സൂര്യഗ്രഹണം വേദിയൊരുക്കിയത്. ഇത്തരമൊരു കാഴ്ചക്ക് ഇനി 2031 വരെ കാത്തിരിക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam