
കോഴിക്കോട്: പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ സിനിമാ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നാണ് എംടി രമേശിന്‍റെ പ്രതികരണം. ഫേസ്ബുക്കിൽ കുറിക്കുന്നത് വ്യക്തിപരമായ നിലപാടാണ്, പാർട്ടി നിലപാടല്ലെന്ന് എംടി രമേശ് കോഴിക്കോട് വിശദീകരിച്ചു.
സന്ദീപ് വാര്യര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയതായി അറിയില്ല. വിവിധ വിഷയങ്ങളിലുള്ള അഭിപ്രായം എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വരുന്നത്. പ്രതിഷേധിക്കുന്നവരോട് ബിജെപിക്ക് വൈര്യനിരാതന ബുദ്ധി ഇല്ല. സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം വലിയ വിമര്‍ശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോടൊന്നും പകപോക്കുന്ന സമീപനം ബിജെപിക്ക് ഇല്ലെന്നും എംടി രമേശ് പറഞ്ഞു.
അതേസമയം സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോൾ തിരിച്ചുള്ള വിമര്‍ശനം ഉൾക്കൊള്ളാൻ കൂടി വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മനസ് ഉണ്ടാകണമെന്നും എംടി രമേശ് പറഞ്ഞു. ആദായ നികുതി ഉദ്യോഗസ്ഥര്‍ വീട്ടിൽ കയറിയിറങ്ങുമെന്ന് ഓര്‍ക്കണമെന്നായിരുന്നു പൗരത്വ ഭേഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമാ പ്രവര്‍ത്തകരോട് സന്ദീപ് വാര്യരുടെ മുന്നറിയിപ്പ്. വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.
തുടര്‍ന്ന് വായിക്കാം: ഇൻകം ടാക്സ് വീട്ടിൽ കയറിയിറങ്ങുമെന്ന് സന്ദീപ് വാര്യർ; സമരം ചെയ്ത സിനിമാക്കാർക്കെതിരെ ബിജെപി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam