സിപിഎം നവീൻ ബാബുവിന്‍റെ കുടുംബത്തെ അപമാനിച്ചു, പ്രോസിക്യൂഷന്‍ പിപി ദിവ്യയെ സഹായിച്ചുവെന്ന് കെ സുരേന്ദ്രൻ

Published : Nov 08, 2024, 05:05 PM IST
   സിപിഎം നവീൻ ബാബുവിന്‍റെ  കുടുംബത്തെ അപമാനിച്ചു, പ്രോസിക്യൂഷന്‍ പിപി ദിവ്യയെ  സഹായിച്ചുവെന്ന് കെ സുരേന്ദ്രൻ

Synopsis

ജാമ്യാപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്‍റെ  കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ല

പാലക്കാട്: പിപി ദിവ്യയ്ക്ക് ജാമ്യം കിട്ടിയത് ആഭ്യന്തര വകുപ്പും പ്രോസിക്യൂഷനും സഹായിച്ചത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നവീൻ ബാബുവിന്‍റെ  കുടുംബത്തെ സിപിഎം അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിപി ദിവ്യയുടെ കാര്യത്തിൽ ബിജെപി പറഞ്ഞത് ശരിയായിരിക്കുന്നു.ദിവ്യയെ സംരക്ഷിച്ചത് സിപിഎം ആണെന്ന് വ്യക്തമായി. ജാമ്യപേക്ഷയിൽ പ്രതിഭാഗം നവീൻ ബാബുവിന്‍റെ  കുടുംബത്തിനെതിരെ ഉന്നയിച്ച ആരോപണത്തെ എതിർക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ലെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം  പറഞ്ഞു.

ജില്ലാ കളക്ടർ നൽകിയ മൊഴിയാണ് പ്രതിഭാഗത്തിന് അനുകൂലമായ നടപടിയുണ്ടാകാൻ കാരണം. ഇത് സർക്കാരിന്‍റെ  ദയനീയ പരാജയമാണ്. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയെ കൊണ്ട് നാടകം കളിപ്പിച്ചു. ഇപ്പോൾ പത്തനംതിട്ട ജില്ലാ കമ്മിറ്റി എന്താണ് മിണ്ടാത്തത്? ഗോവിന്ദന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ദിവ്യ തിരുത്തുമെന്ന് ഗോവിന്ദൻ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ദിവ്യയെ പുറത്താക്കുകയാണ് വേണ്ടത്.പാർട്ടി ഇപ്പോൾ എടുത്ത നടപടി ജനങ്ങളെ കബളിപ്പിക്കലാണ്. സർക്കാർ പ്രതിയെ നിയമപരമായി സഹായിച്ചത് ഗൗരവതരമാണ്.മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്ക് പോലെയാണ്. എഡിഎമ്മിന്‍റെ കുടുംബത്തെ അപമാനിച്ച കളക്ടർ പരമ ദ്രോഹിയാണ്. പ്രതിപക്ഷം ഇതിന് കൂട്ടുനിൽക്കുകയാണ്. സർക്കാരിന്‍റെ  മനുഷ്യത്വവിരുദ്ധ നിലപാടിനെതിരായ ജനവിധിയായിരിക്കും ഉപതിരഞ്ഞെടുപ്പ് ഫലമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്