തുടക്കം മാത്രം, കൂടുതൽ പേർ വരാനുണ്ട്, കോൺഗ്രസ് പതനം തുടങ്ങി; സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രമെന്ന് സുരേന്ദ്രൻ

Published : Mar 07, 2024, 11:53 AM ISTUpdated : Mar 07, 2024, 12:20 PM IST
തുടക്കം മാത്രം, കൂടുതൽ പേർ വരാനുണ്ട്, കോൺഗ്രസ് പതനം തുടങ്ങി; സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രമെന്ന് സുരേന്ദ്രൻ

Synopsis

പദ്മജയുടെ കാര്യം പലരും മിണ്ടാതിരിക്കുന്നത് ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് കൊണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പത്മജ വേണുഗോപാല്‍ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുന്നതില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. ധാരാളം പേര്‍ മോദിയിൽ ആകൃഷ്ടരായി ബിജെപിയിൽ ചേരുന്നു.കേരളത്തിലും കോൺഗ്രസ് പതനം തുടങ്ങി. കേരളത്തിലും ലോക്സഭ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് തകർന്ന് തരിപ്പണമാകും.ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം.മോദി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതൽ പേര് ബിജെപിയിലേക്ക് വരാനുണ്ട്.ഇഡിയെ പേടിച്ചാണ് പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന് പറയുന്നവരും ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയവരാണ്.

കെ.മുരളീധരന് പത്മജക്കെതിരെ  ഒന്നും പറയാനുള്ള അർഹത ഇല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിനെ ചതിച്ച ആളാണ് മുരളീധരന്‍. മൂന്ന് പാര്‍ട്ടിയുടെ പ്രസിഡണ്ടായ വ്യക്തിയാണ്. അദ്ദേഹത്തിന് വടകരയിൽ കനത്ത തിരിച്ചടി ഉണ്ടാകും. ബിജെപിയിൽ വന്നവർക്ക് എല്ലാം അർഹമായ പരിഗണന കിട്ടിയിട്ടുണ്ട്. ആർക്കും മോഹഭംഗം ഉണ്ടായിട്ടില്ല. പിസി ജോർജ്ജ് വരുമ്പോൾ ഉണ്ടായ കാര്യങ്ങൾ നിങ്ങൾക്ക് അറിയില്ല. പലരും മിണ്ടാതിരിക്കുന്നത് ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് കൊണ്ടാണെന്നും കെ,സുരേന്ദ്രന്‍ പറഞ്ഞു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും
അത്ഭുതങ്ങൾ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതിൽ തുറക്കപ്പെടും, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭാ സുരേന്ദ്രൻ