'ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടി'; കെ സുരേന്ദ്രൻ

Published : Jan 25, 2024, 12:02 PM ISTUpdated : Jan 25, 2024, 12:10 PM IST
'ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടി'; കെ സുരേന്ദ്രൻ

Synopsis

കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കോഴിക്കോട്: ഗവർണറുടെ അതൃപ്തി സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.  തെറ്റായ രാഷ്ട്രീയ പ്രചരണം നടത്താൻ നിയമസഭ സർക്കാർ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. കവല പ്രസംഗത്തിനുള്ള വേദിയാക്കി മാറ്റാൻ സർക്കാർ നയ പ്രഖ്യാപനത്തെ ഉപയോഗിക്കാൻ ശ്രമിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

നിയമസഭയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സർക്കാർ ശ്രമിക്കുന്നു. പ്രതിപക്ഷം അതിനു കൂട്ട് നിൽക്കുന്നു. ഗവർണറുടെ അസംതൃപ്തി സർക്കാരിൻ്റെ വില കുറഞ്ഞ നിലപാട് കൊണ്ടാണ്. സജി ചെറിയാൻ്റെ ക്യാപ്സൂൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. വീണയിടത്ത് നിന്ന് ഉരുളുന്ന നിലപാടാണ്. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം പൊളിഞ്ഞ് പാളീസാകും. പണത്തിനു വേണ്ടിയുഉള്ള ആർത്തി നിർത്തേണ്ടത് മുഖ്യമന്തിയും കുടുംബവുമാണ്. വിഡി സതീശൻ മന്ത്രിസഭയിലെ ഒരു അംഗത്തെ പോലെയാണെന്നും സുരേന്ദ്രൻ പറ‍ഞ്ഞു. 

'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ അനൗൺസ്മെന്‍റുമായി സന്തോഷ് നാരായണൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി