
തിരുവനന്തപുരം: കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ പുതിയ ബിജെപി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. ഇന്ന് ഉച്ചയോടെ വിവരം പുറത്ത് വരും. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ബിജെപി അധ്യക്ഷനായി കേരളത്തിലേക്ക് തിരികെയെത്തും. കെ സുരേന്ദ്രന് പകരം എന്ത് ചുമതല നൽകുമെന്ന് വ്യക്തമായിട്ടില്ല. കർണാടകത്തിൽ നളിൻ കുമാർ കട്ടീലിനെ മാറ്റി ശോഭാ കരന്തലജെയെ ബിജെപി അധ്യക്ഷയാക്കിയേക്കും. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് എത്തിച്ച് കേന്ദ്രമന്ത്രിയാക്കാനും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
നാല് സംസ്ഥാനങ്ങളിൽ ഇന്നലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കേന്ദ്രമന്ത്രിമാർക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകുകയാണ് ബിജെപി. തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടാണ് ബിജെപി നീക്കം. ഈ മാസം 24 ന് പത്ത് സംസ്ഥാനങ്ങളിൽ രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുമ്പോൾ പകരക്കാരെ കേന്ദ്രമന്ത്രിസഭയിലേക്ക് അയക്കും. ഈ ഘട്ടത്തിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂരിൽ സ്ഥാനാർത്ഥിയാക്കുകയാണ് ലക്ഷ്യം. ഇതിന് പുറമെ മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam