
കൊച്ചി: എറണാകുളം നിയമസഭാ സീറ്റില്‍ അവകാശവാദവുമായി കെ വി തോമസ്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയെ കാണും. ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കെ വി തോമസ് കണ്ടിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന് കെ വി തോമസിന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിരുന്നു. അതേസമയം ഡൽഹിയിലുള്ള ഹൈബി ഈഡൻ എം പി യും ഹൈക്കമാൻഡ് നേതാക്കളെ കണ്ട് നിലപാട് അറിയിക്കും. ഐ ഗ്രൂപ്പിന്റെ സീറ്റായതിനാൽ ഡിസിസി പ്രസിഡന്റ് ടി ജെ വിനോദിനാണ് കൂടുതൽ സാധ്യത.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam