കൈതോലപ്പായ വിവാദം; സ്വയം എരിഞ്ഞടങ്ങിക്കൊള്ളും, കളളപ്രചരണങ്ങൾക്ക് സിപിഎം മറുപടി പറയില്ല: എം വി ​ഗോവിന്ദൻ

Published : Jul 02, 2023, 04:58 PM ISTUpdated : Jul 02, 2023, 06:19 PM IST
കൈതോലപ്പായ വിവാദം; സ്വയം എരിഞ്ഞടങ്ങിക്കൊള്ളും, കളളപ്രചരണങ്ങൾക്ക് സിപിഎം മറുപടി പറയില്ല: എം വി ​ഗോവിന്ദൻ

Synopsis

ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. ഏക സിവിൽ കോഡ‍് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ‌ സംഘടിപ്പിക്കും. വർ​ഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോ‍ഡിൽ കോൺ​ഗ്രസിന്റെ നിലപാട് വിചിത്രമെന്നും എം വി​ ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം  ഷെഫീറിന്റെ വെളിപ്പെടുത്തൽ ​ഗൗരവമുള്ളതാണ്. 

സിപിഎമ്മിനും സർക്കാരിനും എതിരെ വൻതോതിൽ കള്ള പ്രചാരണം. കള്ളമാണെന്ന് ഉറപ്പുള്ള കാര്യം വിളിച്ച് പറയുക വാർത്തയാക്കുക ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നത്. പുതിയ വിവാദം വരുന്നത് വരെ അതുവരെ ഉള്ള നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പറയുന്നു. മാധ്യമ പ്രവർത്തനത്തിന്റെ നിലവാര തകർച്ചക്ക് എതിരെ കോടതി പോലും നിലപാടെടുക്കുന്നു. മാധ്യമങ്ങൾ പരിധി വിടുന്നതിനെതിരെ ആണ് കോടതി പരാമർശം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ മറയ്ക്കാൻ അന്യ സംസ്ഥാന മാഫിയയെ ഇറക്കുന്നു. എസ്എഫ്ഐക്കെതിരെ മാധ്യമ വേട്ട നടക്കുന്നു. ആർഷോക്ക് എതിരായ വാർത്ത പിൻവലിക്കേണ്ടിവന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിച്ച് സംഘടനക്ക് എതിരെ ഉപയോഗിക്കുന്നു.  സിപിഎമ്മിനും സർക്കാരിനും എതിരെ പ്രചാരണത്തിന് ഇവന്റ് മാനേജ്മെന്റ് സംഘങ്ങൾ പ്രവർത്തിക്കുന്നു. കാലിക്കറ്റ് സെനറ്റ് തെരഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന് കോൺഗ്രസ് വോട്ട് കിട്ടിഇത് കൂട്ട് കെട്ടിന്റെ തുടക്കമാണെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സിവിൽ കോഡ് പ്രതിഷേധത്തിൽ സമസ്ത അടക്കം അരേയും ക്ഷണിക്കാൻ മടിയില്ല. രാഷ്ട്രീയ കൂട്ടുകെട്ടൊന്നുമല്ല, വർഗ്ഗീയതക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടും. സിവിൽ കോഡിനെതിരായ പോരാട്ടത്തിൽ രാഷ്ട്രീയത്തിന് അപ്പുറം നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കൈതോലപ്പായ വിവാദം കേസ് കേസായി നിൽക്കട്ടെ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാകത്തിൽ ഒരു വിഷയം കണ്ടെത്തി എന്നതിനപ്പുറം ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ അവശ്യത്തിന് പ്രസക്തിയില്ല.വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ആർഷോ നിഖിലിനെ ന്യായീകരിച്ചത് തെറ്റാണെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Read More: മഹാരാജാസിന്റെ മണ്ണിൽ അഭിമന്യു പിടഞ്ഞുവീണതിന് അഞ്ചാണ്ട്, എങ്ങുമെത്താതെ വിചാരണ 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം