ലഹരി സംഘത്തിലെ 'ടീച്ചര്‍' ; കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്‍മിത ഫിലിപ്പ്

Published : Oct 05, 2021, 08:26 AM ISTUpdated : Oct 05, 2021, 12:53 PM IST
ലഹരി സംഘത്തിലെ 'ടീച്ചര്‍' ; കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത് സുസ്‍മിത ഫിലിപ്പ്

Synopsis

ലഹരി സംഘത്തിലെ ടീച്ചര്‍ എന്നാണ് സുസ്‍മിത അറിയപ്പെടുന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായും സംഘത്തില്‍ കൂടുതൽ പേർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടന്നും എക്സൈസ് പറഞ്ഞു. 

എറണാകുളം: കാക്കനാട് ലഹരിക്കടത്ത് കേസിൽ (Kakkanad drug case) കൂടുതൽ പേ‌ർ പ്രതികളാകുമെന്ന് എക്സൈസ്. ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിയായ സുസ്മിത ഫിലിപ്പാണ് (Susmitha Philip) സംഘത്തെ നിയന്ത്രിച്ചിരുന്നത്. കൂടുതൽ അന്വേഷണത്തിനായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുസ്മതിയെ എക്സൈസ് കസ്റ്റഡിയിൽ വാങ്ങും.

ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതും. ആദ്യം ചോദ്യം ചെയ്ത വിട്ടയച്ച ഇവരെ കഴിഞ്ഞ 30 നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ലഹരി മരുന്നിന്‍റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും കണ്ടെത്താമെന്ന കണക്കുകൂട്ടലിലാണ് എക്സൈസ്.

Read More : ചാറ്റിലെ കോഡിലുള്ളവരെ കണ്ടെത്തണം; ആര്യനെ കസ്റ്റഡിയില്‍ വേണം, അന്താരാഷ്ട്ര റാക്കറ്റ് ബന്ധം സംശയിച്ച് എന്‍സിബി

കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് കാക്കനാട്ടെ ഫ്ലാറ്റിൽ നിന്ന് ഒന്നേകാൽ കിലോ എംഡിഎംഎയുമായി അ‍ഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേർന്ന് അറസ്റ്റ് ചെയ്തത്. അന്നുതന്നെ സുസ്മിതയെ പിടികൂടിയെങ്കിലും നായ്ക്കളുടെ സംരംക്ഷക എന്ന് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. നിലവിൽ കേസിലെ പന്ത്രണ്ടാം പ്രതിയാണ് സുസ്മിത ഫിലിപ്പ്.
 

 Read More : ലഖിംപൂര്‍ സംഘര്‍ഷം; കേന്ദ്രമന്ത്രി അജയ്‍ മിശ്രയ്ക്ക് എതിരെ കേസ്, ക്രിമിനല്‍ ഗൂഡാലോചന കുറ്റം ചുമത്തി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്